KERALA

മൂന്ന് ദിവസത്തിന് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും; മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ കണ്ടേക്കും

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നൽകാമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രം വിട്ടുവീഴ്ച ചെയ്താൽ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷം

ദ ഫോർത്ത് - തിരുവനന്തപുരം

തുടർച്ചയായ മൂന്ന് ദിവസം തടസപ്പെട്ട നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സഭയുടെ സുഗമമായ നടത്തിപ്പിന് സഹകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ട്. പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണനാണ് ചർച്ചകൾക്ക് മുൻകൈ എടുത്തിരിക്കുന്നത്.

സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ കഴിഞ്ഞ ദിവസത്തെ പോലെ ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധം ആരംഭിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നൽകാമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രം വിട്ടുവീഴ്ച ചെയ്താൽ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷം. അക്കാര്യത്തിൽ ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചകൾ ഉണ്ടാകുമെന്നാണ് സൂചനകൾ.

തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അതിക്രമം ഇന്ന് അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. കോവളം എംഎൽഎ എം വിൻസെന്റ് ആണ് നോട്ടീസ് നൽകുക. സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ കഴിഞ്ഞ ദിവസത്തെ പോലെ ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധം ആരംഭിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം