KERALA

പണം പിൻവലിക്കുന്നതിനിടെ എടിഎം മെഷീന്‍ തന്നെ തുറന്നുവന്നു, ചിത്രം പങ്കുവച്ച് പുലിവാല് പിടിച്ച് ഇടപാടുകാരൻ

വെബ് ഡെസ്ക്

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ മെഷീന്‍ തന്നെ തുറന്നുവന്നാലോ?. ഇത്തരത്തില്‍ പുലിവാലുപിടിച്ചിരിക്കുകയാണ് ഉദിമൂട് സ്വദേശി തോപ്പിൽ ചാർലി.

പത്തനംതിട്ട ഉദിമൂട് ഫെഡറൽ ബാങ്ക് എടിഎമ്മിലാണ് ഇന്ന് രാവിലെ സംഭവം. പണം പിൻവലിക്കുന്നതിനിടെ എടിഎം മെഷീനിന്റെ മുൻഭാഗം തുറന്നുവരികയായിരുന്നു. ചിത്രം എടുത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ഇടപാടുകാരൻ വെട്ടിലായി. മോഷണം നടന്നിട്ടില്ലെന്നു പോലീസും ബാങ്കും സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾക്ക് അവസാനം.

തുറന്നുവന്ന മെഷീനിന്റെ ചിത്രം സഹിതം പോലീസിലും ബാങ്കിലും വിവരം അറിയിച്ച ചാർലി വിവരം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കിട്ടത്തോടെ കഥ മാറി. മോഷണം എന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാൽ മോഷണം നടന്നിട്ടില്ലെന്നു ബാങ്കും പോലീസും പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ