KERALA

വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവതിയെയും കുടുംബത്തെയും എസ് ഐ മര്‍ദിച്ചതായി പരാതി, പോലീസ് കേസെടുത്തു

കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ എസ് ഐ വിനോദിനെതിരെയാണ് അത്തോളി സ്വദേശിനി അഫ്ന അബ്ദുൽ നാഫിക് പരാതി നൽകിയത്

ദ ഫോർത്ത് - കോഴിക്കോട്

പോലീസ് ഉദ്യോഗസ്ഥൻ യുവതിയെയും കുടുംബത്തെയും മർദിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ എസ് ഐ വിനോദിനെതിരെയാണ് അത്തോളി സ്വദേശിനി അഫ്ന അബ്ദുൽ നാഫിക് പരാതി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പോലീസ് കേസെടുത്തു.

ശനിയാഴ്ച അർധരാത്രി 12.30-ഓടെ കൊളത്തൂരിലായിരുന്നു സംഭവം. അഫ്നയും കുടുംബവും സഞ്ചരിച്ച കാർ എതിർദിശയിൽവന്ന വാഹനത്തിന് സൈഡ് നൽകാത്തതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിൽ ഇടപെട്ട എസ് ഐ വിനോദ് കുമാർ അഫ്നയെയും ഭർത്താവ് നാഫികിനെയും മർദിച്ചെന്നും എസ്ഐയുടെ ഒപ്പമുണ്ടായിരുന്നയാൾ അഫ്നയെ കടിച്ചെന്നുമാണ് പരാതി.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം