KERALA

തിരുവനന്തപുരം മ്യൂസിയത്തിന് സമീപം സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം

ദ ഫോർത്ത് - തിരുവനന്തപുരം

തിരുവനന്തപുരം നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. വെള്ളിയാഴ്ച രാത്രിയും നഗരത്തിലെ മ്യൂസിയത്തിന് സമീപം യുവതിക്ക് നേരെ അതിക്രമം ഉണ്ടായതായി പരാതി. രാത്രി 11.45 ഓടെയാണ് മ്യൂസിയം പരിസരത്തെ കനക നഗറില്‍ വച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മാതൃഭൂമി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്ത് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ അതിക്രമത്തില്‍ യുവതിയ്ക്ക് പരുക്കേറ്റു.

ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ അതിക്രമത്തില്‍ യുവതിയ്ക്ക് പരുക്കേറ്റു

ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ യുവതിയുടെ കഴുത്തിനും മുഖത്തും പരിക്കുപറ്റി. സംഭവത്തില്‍ യുവതിക്ക് നേരെ ലൈഗീകാതിക്രമം നടത്തിയതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഷണ ശ്രമമാണെന്ന നിഗമനത്തിലാണ് മ്യൂസിയം പോലീസ്

സംഭവത്തിന് പിന്നില്‍ മോഷണ ശ്രമമാണെന്ന നിഗമനത്തിലാണ് മ്യൂസിയം പോലീസ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും പ്രതികളെ ഉടന്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും പോലീസ് വ്യക്തമാക്കി. മ്യൂസിയം പരിസരത്ത് രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. നേരത്തെ ഒരു വനിതാ ഡോക്ടര്‍ക്ക് നേരെയും മ്യൂസിയം പരിസരത്ത് ആക്രമണം നടന്നിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്