ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി നേരിടണമെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കുന്ന സന്ദേശം മാധ്യമങ്ങളിലൂടെയും മറ്റും വ്യാപക പ്രചാരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതോടൊപ്പം രോഗികളോടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമീപനത്തിലും മാറ്റമുണ്ടാവണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ അടുത്തിടെ ആക്രമണങ്ങള്‍ പതിവായ സാഹചര്യം ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി 2012 ല്‍ കൊണ്ടുവന്ന നിയമത്തില്‍ കാതലായ മാറ്റം വരുത്തുമെന്ന് സര്‍ക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗികളോടുള്ള സമീപനത്തില്‍ ഡോക്ടര്‍മാര്‍ മാറ്റം വരുത്തണം. ഡോക്ടര്‍മാര്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയുകയും രോഗികളുടെ എണ്ണം കൂടിയെന്ന് പരാതി പറയാതെ ജോലി ചെയ്യണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
രോഗികളുടെ എണ്ണം കൂടിയെന്ന് പരാതി പറയാതെ ജോലി ചെയ്യണമെന്നും ഡിവിഷന്‍ ബെഞ്ച്
ആശുപത്രികളില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കോഴിക്കോടും മൂവാറ്റുപുഴയിലും അടുത്തിടെ രണ്ടു ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പോലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.