മധു 
KERALA

'എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല'; മധു വധക്കേസില്‍ 36-ാം സാക്ഷിയും കൂറുമാറി

വെബ് ഡെസ്ക്

അട്ടപ്പാടി മധുക്കേസില്‍ കൂറുമാറ്റം തുടരുന്നു. 36ാം സാക്ഷി അബ്ദുള്‍ ലത്തീഫാണ് ഇന്ന് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 21 ആയി. മധുവിന് എന്താണ് സംഭവിച്ചതെന്നും പോലും തനിക്ക് അറിയില്ലെന്നായിരുന്നു 36ാം സാക്ഷി ഇന്ന് കോടതിയില്‍ അറിയിച്ചത്.

കോടതിയില്‍ ഇന്നും മധുവിന് എതിരായ ആള്‍ക്കൂട്ട ആക്രമണ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് താന്‍ അല്ലെന്നായിരുന്നു അബ്ദുള്‍ ലത്തീഫ് മൊഴി നല്‍കിയത്. മധുവിനെ അറിയാമെന്നും എന്നാല്‍ പ്രതികളെ ചൂണ്ടിക്കാണിച്ചപ്പോള്‍ അറിയില്ലെന്നുമായിരുന്നു മൊഴി.

ദൃശ്യങ്ങളിൽ കാണുന്നത് താനല്ലെന്ന് അബ്ദുൾ ലത്തീഫ് കോടതിയിൽ

മധുവിന്റെ സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവരെയും ഇന്ന് കോടതി വിസ്തരിക്കും. അതേ സമയം കഴിഞ്ഞ ദിവസം കൂറുമാറിയ സുനില്‍കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?