KERALA

തൃശൂരിൽ ബാങ്കിൽ തീയിടാൻ ശ്രമം; ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച യുവാവ് അറസ്റ്റിൽ

വെബ് ഡെസ്ക്

പെട്രോളുമായെത്തി ബാങ്കില്‍ അക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ അത്താണിയിലാണ് യുവാവ് പെട്രോളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജീവനക്കാരുടെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച് ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാളെ സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. പുതുരുത്തി സ്വദേശി 36 വയസ്സുകാരനായ ലിജോയാണ് ഫെഡറൽ ബാങ്കിന്റെ അത്താണി ശാഖയിൽ ഇന്ന് വൈകിട്ട് നാലരയോടെ ആക്രമണം നടത്തിയത്.

ബാങ്കിലെത്തിയ ഇയാൾ കന്നാസിലെ പെട്രോൾ എടുത്ത് ബാങ്ക് അസിസ്റ്റന്‍റ് മാനേജരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ബാങ്ക് കൊള്ളയടിക്കാൻ പോവുകയാണെന്ന് ആക്രോശിക്കുകയും ചെയ്തതായി ജീവനക്കാര്‍ പറയുന്നു. ബാങ്ക് സെക്യൂരിറ്റി ഉൾപ്പടെയുള്ള ജീവനക്കാർ ചേർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ലിജോ ഇറങ്ങിയോടുകയും ചെയ്തു. പിന്തുടർന്നെത്തിയ നാട്ടുകാർ കുറ്റിയങ്കാവ് ജംഗ്ഷനു സമീപത്ത് വച്ച് യുവാവിനെ കീഴ്പ്പെടുത്തുകയും വടക്കാഞ്ചേരി പോലീസിന് കൈമാറുകയുമായിരുന്നു.

അതേസമയം യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയയിക്കുന്നതായി പോലീസ് അറിയിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?