KERALA

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ; മരണം അര്‍ബുദത്തെത്തുടര്‍ന്ന്‌

വെബ് ഡെസ്ക്

ഓട്ടോറിക്ഷ കത്തിച്ചതിനേത്തുടര്‍ന്ന് സിപിഎമ്മുമായി പോരാടി വാര്‍ത്തകളില്‍ ഇടംപിടിച്ച കണ്ണൂര്‍ സ്വദേശിനി ചിത്രലേഖ അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 2004-ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങളുണ്ടായതോടെയാണ് ചിത്രലേഖ മാധ്യമങ്ങളില്‍ നിറഞ്ഞത്.

ഇടതുപക്ഷ രാഷ്ട്രീയത്തിലെ ജാതിവിവേചനത്തെ തുറന്നുകാട്ടിയ ചിത്രലേഖ അന്നുമുതല്‍ സിപിഎം പ്രവര്‍ത്തകരുടെ കണ്ണിലെ കരടായിരുന്നു. 2005-ലും 2023-ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ വ്യക്തിവിരോധം തീര്‍ത്തത്.

നിത്യവൃത്തിക്കു വേണ്ടി ആദ്യം പയ്യന്നൂര്‍ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖ സിഐടിയുവുമായി ഇടയുന്നത്. ദളിത് യുവതിയായതിന്റെ പേരില്‍ തനിക്കെതിരേ നടക്കുന്ന തൊഴില്‍ നിഷേധത്തിനെതിരേ തുറന്നപോരാട്ടമാണ് പിന്നീട് ചിത്രലേഖ നയിച്ചത്. നിരവധി തവണ സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് ആക്രമണവും പരിഹാസവും ചിത്രലേഖയ്ക്കു നേരിടേണ്ടി വന്നിരുന്നു.

രണ്ടു തവണ ഓട്ടോറിക്ഷ കത്തിച്ചെങ്കിലും പിന്മാറാന്‍ ചിത്രലേഖ തയാറായിരുന്നില്ല. ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ കുടുംബ സമേതം സമരം നടത്താനും ചിത്രലേഖ തയാറായി. എന്നാല്‍ ഭരണകൂടം ചിത്രലേഖയ്ക്കു നേരെ മുഖംതിരിക്കുകയായിരുന്നു. സ്വന്തം നാട്ടില്‍ ഓട്ടോ ഓടിച്ച് ജീവിക്കാന്‍ സിഐടിയു പ്രവര്‍ത്തകര്‍ സമ്മതിക്കില്ലെന്നു മനസിലായതോടെ കണ്ണൂര്‍ നഗരത്തില്‍ ഓട്ടോ ഓടിക്കാനുള്ള പെര്‍മിറ്റിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ അനുവദിക്കപ്പെട്ടില്ല. ഇതിനായി ശ്രമിച്ചുവരുന്നതിനിടെയാണ് രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയിലാകുന്നത്.

സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനസര്‍വീസ് അവതാളത്തില്‍, വിമാനത്താവളങ്ങളിൽ വൻ ക്യൂ, കാത്തിരിപ്പ് സമയം വർധിക്കുമെന്ന് കമ്പനി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: ഉച്ചവരെ 33.69 ശതമാനം പോളിങ്, നേരിയ സംഘര്‍ഷം

യൂട്യൂബ് ചാനൽ ക്യാമറകൾ പ്രൈവസിയെ ബാധിക്കാറുണ്ട്: മിയ

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ആശ്വാസം, കുറ്റവിമുക്തനാക്കി കോടതി

'വലിയ അപകടം'; ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തണമെന്ന് ട്രംപ്