KERALA

ഡ്രൈവിങ് ടെസ്റ്റിന് ഇനി ടെന്‍ഷന്‍ വേണ്ട; ഓട്ടോമാറ്റിക് വാഹനങ്ങളിലും ഇനിമുതല്‍ ഡ്രൈവിങ് ടെസ്റ്റാകാം

ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് പാസായ വ്യക്തിക്ക് ഗിയറുള്ള വാഹനം ഓടിക്കുന്നതിനും വിലക്കില്ല

ആദര്‍ശ് ജയമോഹന്‍

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള ഡ്രൈവിങ് ടെസ്റ്റിന് ഇനിമുതല്‍ ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം. ഇതോടെ ക്ലച്ച് ഉള്ള വാഹനങ്ങളില്‍ നടത്തുന്ന സങ്കീര്‍ണമായ ഡ്രൈവിങ് ടെസ്റ്റ് ഇനി മുതല്‍ ആയാസരഹിതമാകും. 2019ല്‍ തന്നെ ഇത് സംബന്ധിച്ച നിയമം കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളുമായി ടെസ്റ്റില്‍ പങ്കെടുക്കാം എന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

എല്‍എംവി ഡ്രൈവിങ് ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പരിഷ്‌കരണം

നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വന്നിരുന്നുവെങ്കിലും ഇത്തരം പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നിരുന്നു. അതിനാലാണ് കേരളത്തില്‍ ഉത്തരവ് നടപ്പിലാക്കാന്‍ കാലതാമസമെടുത്തത്. പരിശോധനകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ഇപ്പോള്‍ ഇത്തരത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കിയിരിക്കുന്നത് എന്ന് വയനാട് ആര്‍ടിഒ മോഹന്‍ദാസ് ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

ഓട്ടോമാറ്റിക് വാഹനങ്ങളില്‍ ടെസ്റ്റിന് ഹാജരാകാന്‍ സാധിക്കുന്നതോടെ ക്ലച്ച് ഉള്ള വാഹനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ലാതാകും. H എടുക്കുമ്പോഴും റോഡ് ടെസ്റ്റിലും ക്ലച്ച് ഉപയോഗിച്ച് വാഹനം നിയന്ത്രണ വിധേയമാക്കുന്ന സാഹചര്യത്തില്‍ എന്‍ജിന്‍ ഓഫ് ആയി പോകുന്നതാണ് ഡ്ചൈവിങ് ടെസ്റ്റില്‍ ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന വെല്ലുവിളി .എല്‍എംവി ഡ്രൈവിങ് ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പരിഷ്‌കരണം. ഇതുവരെ കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ അനുവദിക്കാന്‍ സാധിക്കില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.

7500 കിലോയില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് പുതിയ വ്യവസ്ഥ

ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് പാസായ വ്യക്തിക്ക് പിന്നീട് ഗിയറുള്ള വാഹനം ഓടിക്കുന്നതിനും വിലക്കില്ല. 7500 കിലോയില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് പുതിയ വ്യവസ്ഥ. അതായത് കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ ഓടിക്കാനുള്ള ലൈസന്‍സാണ് ഇനി മുതല്‍ അനായാസമായി സ്വന്തമാക്കാന്‍ കഴിയുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി