ജനിതകരോഗം ബാധിച്ച ഒന്നരവയസ്സുകാരനായി സുമനസുകളുടെ കാരുണ്യം തേടുകയാണ് ഒരച്ഛനും അമ്മയും. 15 മാസം മാത്രം പ്രായമുള്ള മകന്‍ നിര്‍വാണിനെ ജീവിതത്തിലേക്ക് പിച്ച നടത്താൻ വേണ്ട17.5 കോടി രൂപയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് സാരംഗും അദിതിയും. കുഞ്ഞുനിവാണിന്റെ പുഞ്ചിരി മായാതെ കാക്കാൻ നമുക്കും കഴിയുന്നത് ചെയ്യാം
കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുന്‍പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒറ്റത്തവണ ആയി നല്‍കുന്ന 17.4 കോടി രൂപയുടെ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് നിര്‍വാണിന്റെ ചികിത്സയ്ക്ക് വേണ്ടത്. ആറു മാസത്തിനുള്ളില്‍ മരുന്ന് നല്‍കി ചികിത്സ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇനി നിര്‍വാണ് മറ്റു കുട്ടികളെപ്പോലെ എഴുന്നേറ്റ് നടക്കാന്‍ സാധിക്കുകയുള്ളൂ.