KERALA

നിർവാണിന്റെ മരുന്നിന് ഇനി വേണ്ടത് 1 കോടി കൂടി; 1.4 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി അജ്ഞാത വ്യക്തി

ചികിത്സക്കായി 17.4 കോടി രൂപ വില വരുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നാണ് കുഞ്ഞ് നിർവാണിന് വേണ്ടത്

വെബ് ഡെസ്ക്

എസ്എംഎ (സ്പൈനല്‍ മസ്കുലാർ അട്രോഫി) എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച ഒന്നരവയസ്സുകാരൻ നിർവാണിന് ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ) സംഭാവന ചെയ്ത് അജ്ഞാത വ്യക്തി. കഴിഞ്ഞ ദിവസമാണ് അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളറിന്റെ സഹായം എത്തിയത്.

ചികിത്സക്കായി 17.3 കോടി രൂപ വില വരുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നാണ് കുഞ്ഞ് നിർവാണിന് ആവശ്യം. 11.6 കോടി രൂപയുടെ സഹായമെത്തിയതോടെ ചികിത്സക്കായി സമാഹരിച്ച തുക16.3 കോടിയായി. മൊത്തം തുക ആയതിന് ശേഷം മാത്രമേ മരുന്നിന് ഓർഡർ നൽകാൻ സാധിക്കു. ഓർഡർ നൽകിയ മരുന്ന് ലഭിക്കാൻ പിന്നെയും 20 ദിവസമെടുക്കും. അതിനാൽ എത്രയും പെട്ടെന്ന് പൂർണ തുക സമാഹരിച്ച്‌ മരുന്നിന് ഓർഡർ നൽകാൻ കാത്തിരിക്കുകയാണ് നിർവാണിന്റെ കുടുംബം.

ജീവൻ തിരിച്ചു കിട്ടിയ പോലെ. എന്താ പറയണ്ടതെന്നറിയില്ല. ഇനി വലിയ തുക വേണ്ടി വരില്ല. ജിഎസ്ടി ഒഴിവാക്കി കിട്ടാനുള്ള നടപടികളാണ് ഇനി ചെയ്യേണ്ടത്. അക്കാര്യത്തിൽ നിർമ്മലാ സീതാരാമന്റെ കത്ത് വന്നു . ഉടനെ തന്നെ ശസ്ത്രക്രിയ നടത്താൻ കഴിയും എന്നാണ് വിശ്വാസം." നിർവാണിന്റെ അച്ഛൻ സാരംഗ് മേനോൻ ദ ഫോർത്തിനോട് പറഞ്ഞു.

ജനുവരിയിൽ മൂന്നാഴ്ച നീണ്ട നിന്ന പരിശോധനകൾക്ക് ശേഷമാണ് നിർവാണിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂർവ്വരോഗം സ്ഥിരീകരിച്ചത്. ജനിച്ച്‌ പതിമൂന്ന് മാസം പിന്നിട്ടിട്ടും കുഞ്ഞ് നിർവാണിന് ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിച്ചിട്ടില്ല. കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുന്‍പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് നിർവാണിന്റെ കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്. ഈ അസുഖം പതിയെ പതിയെ ശ്വസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള കഴിവിനെ ഇല്ലാതാക്കുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യും.

മുംബൈ ആര്‍.ബി.എല്‍ ബാങ്കിലെ നിര്‍വാണ്‍.എ.മേനോന്‍ എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് നിർവാണിന് സഹായം അയക്കാം. ഒരു ചെറിയ സഹായം പോലും നിർവാണിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിർണായകമാകും.

പേര് : നിര്‍വാണ്‍ എ മേനോന്‍ (Nirvaan A Menon )

അക്കൗണ്ട് നമ്പര്‍ : 222 333 0027 4656 78

ബാങ്ക് : RBL ബാങ്ക്

IFSC : RATN0VAAPIS (digit after N is Zero)

UPI : assist.babynirvaan@icici

assist.nirvaan10@icici

givetomlp.nirvaanamenon1@icici

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ