ആരിഫ് മുഹമ്മദ് ഖാന്‍ 
KERALA

ഗവർണറുടെ നീക്കത്തിന് തിരിച്ചടി; കണ്ണൂരിൽ സെർച്ച് കമ്മിറ്റി രൂപീകരണം പരാജയപ്പെടുത്തി ഇടത് അംഗങ്ങൾ

കേരള ഫിഷറീസ് സർവകലാശാല(കുഫോസ് ) വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു

വെബ് ഡെസ്ക്

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം പരാജയപ്പെടുത്തി ഇടത് അംഗങ്ങൾ. സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അജണ്ട ചർച്ച ചെയ്യാതെ തള്ളി.

സെർച്ച് കമ്മിറ്റി അംഗത്തെ തിരഞ്ഞെടുക്കാനുള്ള അജണ്ടയ്‌ക്കെതിര ഇടത് അംഗങ്ങൾ യോഗത്തിൽ പ്രമേയമവതരിപ്പിക്കുകയായിരുന്നു. പി പി ദിവ്യയാണ് സെർച്ച് കമ്മിറ്റിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. അജണ്ട തള്ളണമെന്ന് എംഎൽഎമാരായ ടി ഐ മധുസൂദനനനും സി എച്ച് കുഞ്ഞമ്പുവും ആവശ്യപ്പെട്ടു.

കോടതിയിലുള്ള കേസടക്കം ചൂണ്ടിക്കാട്ടിയാണ് ഇടത് അംഗങ്ങൾ സേർച്ച് കമ്മിറ്റി രൂപീകരണ നടപടിയെ എതിർത്തത്. സെനറ്റ് യോഗത്തിൽ 48 പേർ സേർച്ച് കമ്മിറ്റി അജണ്ടയെ എതിർത്തു. 25 പേർ അജണ്ട എടുക്കണമെന്നാവശ്യപ്പെടുകയും ഒരാൾ വോട്ട് ചെയ്യാതിരിക്കുകയും ചെയ്തു.

തുടർന്ന് സെനറ്റ് യോഗത്തിലെ ആദ്യ രണ്ട് അജണ്ടകളിൽ മാത്രം തീരുമാനമെടുത്ത് യോഗം അവസാനിപ്പിക്കുകയായിരുന്നു,

കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്) വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ തീരുമാനം ഹൈക്കോടതി ഒരു മാസത്തേക്ക് കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നു കാട്ടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു് കോടതി ഉത്തരവ്.

കുഫോസ് അടക്കം ആറ് സർവകലാശാലകളിൽ വിസി നിയമനത്തിന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം