വാളയാര്‍ കേസ്  
KERALA

വാളയാര്‍ കേസില്‍ ഒന്നും മൂന്നും പ്രതികള്‍ക്ക് ജാമ്യം

വെബ് ഡെസ്ക്

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം. പാലക്കാട് പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലുള്ള ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് ജാമ്യം കിട്ടിയത്. കേസിലെ മറ്റൊരു പ്രതിയായ മനുവിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ചപ്പോൾ പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണം നടത്താൻ സിബിഐയോട് നിർദേശിച്ചു. പോലീസ് നിഗമനം ശരിവയ്ക്കുന്ന രീതിയിൽ ഇരുവരുടേതും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെയും കുറ്റപത്രം. 2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?