രാത്രിയിലും നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു, ബെയ്‌ലി പാലം ഇന്ന് പൂര്‍ത്തിയാകും  
KERALA

ബെയ്‌ലി പാലം ഉച്ചയോടെ തുറക്കും, സവിശേഷതകൾ ഏറെ, തിരച്ചിൽ ഊർജ്ജിതമാകും

റാന്നിയിൽ പാലം തകർന്നപ്പോഴാണ് കേരളത്തിൽ ആദ്യമായി ബെയ്‌ലി പാലം നിർമ്മിച്ചത്

വെബ് ഡെസ്ക്
195 അടി നീളമുള്ളതാണ് സൈന്യം നിര്‍മ്മിക്കുന്ന ബെയ്‌ലി പാലം. സാധന സാമഗ്രികള്‍ ഇന്നലെ ഡല്‍ഹിയില്‍നിന്നെത്തി
ഭാരം കുറഞ്ഞ ഉരുക്ക് ഗര്‍ഡറുകളും പാനലുകളുമാണ് പാലം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇരുകരകളിലെയും പ്ലാറ്റ്‌ഫോമുകളില്‍ ബെയ്‌ലി പാനലുകള്‍ യോജിപ്പിച്ച് അതില്‍ ഉരുക്ക് ഗര്‍ഡറുകള്‍ നിരത്തിയാണ് പാലത്തിന്റെ നിര്‍മ്മാണം. ഇരുമ്പ് തൂണുകള്‍ ഉപയോഗിച്ച് പാലം ബലപ്പെടുത്തുകയും ചെയ്യും
ഇതുവഴി ജെസിബികള്‍ക്കും ഹിറ്റാച്ചികള്‍ക്കും സഞ്ചരിക്കാന്‍ കഴിയും, ഇതോടെ മുണ്ടക്കൈയില്‍ യന്ത്ര സഹായത്തോടെയുള്ള തിരച്ചില്‍ ശക്തമാകും
പ്രതിരോധ സുരക്ഷാസേന ക്യാപ്റ്റന്‍ പരുന്‍ സിങ് നാഥാവതിനാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല
ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്നതാണ് ബെയ്‌ലി പാലം
രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യമാണ് ആദ്യം ബെയ്‌ലി പാലം നിര്‍മ്മിച്ചത്. ബ്രിട്ടനില്‍ ഉദ്യോഗസ്ഥനായ ഡൊണാള്‍ഡ് ബെയ്‌ലിയാണ് ഇത്തരത്തിലുള്ള പാലം ആദ്യം നിര്‍മ്മിച്ചത്.
റാന്നി പാലം തകര്‍ന്നപ്പോഴാണ് കേരളത്തില്‍ ആദ്യമായി ബെയ്‌ലി പാലം നിര്‍മ്മിച്ചത്.. 1996 നവംബറിലായിരുന്നു അത്.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം