KERALA

പെരിന്തല്‍മണ്ണ വോട്ടുപെട്ടി വിവാദം: റിപ്പോര്‍ട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, അന്വേഷണം വേണമെന്ന് സബ് കളക്ടര്‍

കണ്ടെത്തിയ പെട്ടി നാളെ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് സബ് കളക്ടര്‍

വെബ് ഡെസ്ക്

പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായതില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. മലപ്പുറം കളക്ടറോടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ റിപ്പോര്‍ട്ട് തേടിയത്. അതിനിടെ, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്ന് കണ്ടെടുത്ത ബാലറ്റ് പെട്ടിയുടെ സീല്‍ കവര്‍ സുരക്ഷിതമാണെന്ന് റിട്ടേണിങ് ഓഫീസറായ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ് വ്യക്തമാക്കി. എന്നാല്‍ ബാലറ്റ് പെട്ടി സഹകരണ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയതില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും സബ് കളക്ടര്‍ പറഞ്ഞു. കണ്ടെത്തിയ പെട്ടി നാളെ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.

പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കത്തിലായിരുന്ന വോട്ടുപ്പെട്ടികളിലൊന്നാണ് കാണാതാവുകയും പിന്നീട് മറ്റൊരിടത്ത് നിന്ന് കണ്ടെത്തുകയും ചെയ്തത്. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടിന്റെ പെട്ടികളിലൊന്നാണ് കാണാതായത്. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പെട്ടികളില്‍ ഒന്ന് കണ്ടെടുത്തത് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നായിരുന്നു. ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഉത്തരവിനെ തുടര്‍ന്ന് പെട്ടി കൊണ്ടുപോകാന്‍ ട്രഷറിയിലെത്തി സ്‌ട്രോങ് റൂം തുറന്നപ്പോഴാണ് ഒരെണ്ണം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ് പെട്ടി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്ന് കണ്ടെടുത്തത്.

ട്രഷറിയില്‍ നിന്ന് പെട്ടി കാണാതയതില്‍ ദുരൂഹത ആരോപിച്ച് സ്ഥാനാര്‍ഥികളായിരുന്ന നജീബ് കാന്തപുരം എംഎല്‍എയും കെപിഎം മുസ്തഫയും രംഗത്തെത്തിയിരുന്നു.

2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് ജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ കെപിഎം മുസ്തഫയാണ് വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെയ്ക്കാതിരുന്നതിനാല്‍ 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഈ വോട്ടുകള്‍ എണ്ണണമെന്നായിരുന്നു കെപിഎം മുസ്തഫയുടെ ആവശ്യം. ഈ ഹര്‍ജിയിലാണ് വോട്ടുപെട്ടികള്‍ ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,669 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു