KERALA

ജഡ്ജിമാരുടെ പേരില്‍ കോഴ: സൈബി ജോസിനോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടും

തീരുമാനം ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ

നിയമകാര്യ ലേഖിക

ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ കക്ഷിയുടെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ബാര്‍ കൗണ്‍സില്‍. കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സൈബി ജോസിനെതിരെ സ്വമേധയാ നടപടി എടുത്ത് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്.

നിയമമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കത്തില്‍ പരാതിക്കാരനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടും

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന ആരോപണങ്ങളെ കുറിച്ച്, കേരള ഹൈക്കോടതിയുടെ വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ച കേരള ഹൈക്കോടതിയുടെ ഫുള്‍കോര്‍ട്ട് യോഗം ആയതിനെ കുറിച്ച് സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. വിഷയത്തിൽ കേന്ദ്ര നിയമനിയമമന്ത്രിക്ക് ലഭിച്ച ഒരു പരാതി മന്ത്രാലയം കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന് കൈമാറുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേരള ബാര്‍ കൗണ്‍സിലിന്റെ അടിയന്തര യോഗം തിങ്കളാഴ്ച ചേർന്നത്. ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സൈബി ജോസിനെതിരെ സ്വമേധയാ നടപടി എടുത്ത് വിശദീകരണം ചോദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര നിയമമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കത്തില്‍ പരാതിക്കാരനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ആരോപണവിധേയനായ സൈബി ജോസ് കിടങ്ങൂരിനെതിരെ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിരുന്നു

ആരോപണ വിധേയനായ സൈബി ജോസ് കിടങ്ങൂരിനെതിരെ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിരുന്നു. പ്രത്യേക ദൂതന്‍ വഴിയാണ് ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ ആരോപണം ഗൗരവമുള്ളതാണെന്ന് വ്യക്തമായെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശയെന്നാണറിയുന്നത്. അഭിഭാഷകര്‍ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോര്‍ട്ട്. കമ്മീഷണറുടെ റിപ്പോര്‍ട്ടിന് അടിസ്ഥാനത്തിലാണ് സൈബി ജോസിനെതിരെ കേസെടുക്കേണ്ടതുണ്ടോ എന്ന് പോലീസ് മേധാവി തീരുമാനിക്കുക. ഇത് സംബന്ധിച്ച് ഡി ജി പി നിയമോപദേശവും തേടിയേക്കും.

അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് കോഴ കൊടുക്കാനെന്ന പേരിൽ സൈബി പണം വാങ്ങിയെന്നായിരുന്നു പരാതി. ഹൈക്കോടതി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിലെ മുഴുവൻ ജഡ്ജിമാരും ചേർന്നെടുത്ത തീരുമാന പ്രകാരം അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ