KERALA

ഏകീകൃത കുർബാന തർക്കം: എറണാകുളം - അങ്കമാലി അതിരൂപതയുടെ ബസിലിക്ക റെക്ടറെ മാറ്റി

ദ ഫോർത്ത് - കൊച്ചി

എറണാകുളം അങ്കമാലി അതിരൂപതയുടെ ബസിലിക്ക റെക്ടറെ മാറ്റി. സെയിന്റ് മേരിസ് കത്തീഡ്രൽ ബസിലിക്കയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി ഫാ.ആന്റണി പുതുവേലിയെ നിയമിച്ചു. റെക്ടറായിരുന്ന ഫാ.ആന്റണി നരികുളത്തിന് പകരമാണ് നിയമനം. ആരാധനാക്രമ ഏകീകരണ തീരുമാനം നടപ്പാക്കാതിരുന്ന നടപടിയെ തുടർന്നാണ് മാറ്റം. ഫാ ആന്റണി നരികുളത്തിന് വേറെ ചുമതല നല്കയിട്ടില്ല. നിയമനം ഇന്ന് വൈകുന്നേരം മുതൽ നിലവിൽ വന്നു. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആണ് പുതിയ നിയമനം കൊടുത്തത്.

ഏകീകൃത കുർബാനയെ ചൊല്ലി അതിരൂപതയിൽ തർക്കം തുടരുന്നതിനിടെയാണ് നടപടി

ഏകീകൃത കുർബാനയെ ചൊല്ലി അതിരൂപതയിൽ തർക്കം തുടരുന്നതിനിടെയാണ് നടപടി. കഴിഞ്ഞ ദിവസം അതിരൂപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയ്ക്കു മുന്നിൽ വലിയ സംഘർഷങ്ങൾ നടന്നിരുന്നു. ഏകീകൃത കുർബാന തർക്കത്തിനിടെ കഴിഞ്ഞ ദിവസം കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ വെച്ച് വിമത വിഭാ​ഗം തടഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഔദ്യോഗിക പക്ഷത്തെ ഒരു കൂട്ടം വിശ്വസികൾ അതിരൂപത ആസ്ഥാനത്തേക്ക് ഇരച്ച് കയറി ബോർഡുകളും കസേരകളും തല്ലിത്തകർത്തു.പിന്നാലെ പൊലീസ് ഇടപെട്ട് ആളുകളെ വിരട്ടിയോടിച്ചു. തുടർന്ന് ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ആൻഡ്രൂസ് താഴത്ത് സർക്കുലർ ഇറക്കിയിരുന്നു. സർക്കുലർ ഇറക്കി ഒരാഴ്ച കഴിഞ്ഞാണ് ബസിലിക്ക റെക്ടറെ മാറ്റിയത്. സഭാ തര്‍ക്കത്തില്‍ മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിൽ രാജി വെച്ചതിന് പിന്നാലെയാണ് എറണാകുളം അങ്കമാലി അതിരൂപതയിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ആരംഭിച്ചത്.

1999 ൽ സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ വത്തിക്കാൻ ഈ ശുപാർശക്ക് അനുമതി നൽകി. ഇതോടെ കുർബാന അർപ്പണ രീതി ഏകീകരിക്കാൻ സിനഡ് തീരുമാനിച്ചു. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത് എന്നാണ് ഇത് എതിർക്കുന്നവരുടെ വാദം. ഒന്നര വര്‍ഷത്തോളമായി തുടരുന്നതാണ് ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം. 2021 നവംബര്‍ 28ന് ഏകീകൃത കുര്‍ബാന നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ സിറോ മലബാര്‍ സഭയിലെ എല്ലാ അതിരൂപതകളും ഏകീകൃത കുര്‍ബാനയ്ക്ക് തയ്യാറായപ്പോഴും എറണാകുളം അങ്കമാലി അതിരൂപത എതിര്‍ക്കുകയായിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും