KERALA

ബീയാര്‍ പ്രസാദ് വിടപറഞ്ഞു; അന്ത്യം ചങ്ങനാശേരിയിൽ

നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്

ദ ഫോർത്ത് - തിരുവനന്തപുരം

കവിയും ഗാനരചയിതാവും നാടകകൃത്തുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 62 വയസായിരുന്നു. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയ്ക്കായി തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകും വഴി ചങ്ങനാശേരിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മസ്തിഷ്ക്കാഘാതത്തെ തുടർന്ന ദീർഘനാളായി കോട്ടയത്തും തിരുവനന്തപുരത്തുമായി ചികിത്സയിലായിരുന്നു.

30ഓളം സിനിമകൾക്കായി 200ൽപരം പാട്ടുകളെഴുതി

1993ൽ ചലച്ചിത്രഗാനരംഗത്തേക്ക് കടന്നുവന്ന ബീയാർ പ്രസാദ് നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ് . കിളിച്ചുണ്ടൻ മാമ്പഴം, വെട്ടം, ജലോത്സവം തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. കേര നിരകളാടും,ഒന്നാംകിളി പൊന്നാൺകിളി,മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ ഈറൻ വഴി എന്നീ ജനപ്രിയഗാനങ്ങൾ ബീയാർ രചിച്ചതാണ്.30ഓളം സിനിമകൾക്കായി 200ൽപരം ഗാനങ്ങൾ എഴുതി.

15 വർഷത്തോളം ചാനൽ അവതാരകനായിരുന്നു

1961ൽ കുട്ടനാട്ടിലെ മങ്കൊന്പിലാണ് ബീയാർ പ്രസാദിൻ്റെ ജനനം.ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ബി.രാജേന്ദ്രപ്രസാദ് എന്നാണ് ശരിക്കുള്ള പേര്.ചെറുപ്പത്തിൽ ബി.ആർ.പ്രസാദ് എന്ന പേരിൽ കഥകളെഴുതി. ആ പേരിൽ മറ്റൊരെഴുത്തുകാരനുണ്ടെന്നറിഞ്ഞപ്പോൾ ബീയാർ പ്രസാദെന്ന് പേര് പരിഷ്ക്കരിച്ചു.ഭരതനൊപ്പം 'ചമയ'ത്തിൽ സഹസംവിധായകനായി.ജോൺപോളിനൊപ്പം തിരക്കഥയെഴുത്തിൽ സഹായിയുമായി. 15 വർഷത്തോളം ചാനൽ അവതാരകനായിരുന്നു.ചന്ദ്രോത്സവം എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.15 വർഷത്തോളം ചാനൽ അവതാരകനുമായിരുന്നു.ഭാര്യ സനിത പ്രസാദ്.ഒരു മകളും മകനും ഉണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ