പി ആർ സുനു 
KERALA

യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; ബേപ്പൂർ കോസ്റ്റൽ സിഐ കസ്റ്റഡിയിൽ

തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന യുവതിയുടെ ഭർത്താവിനെ സഹായിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു

വെബ് ഡെസ്ക്

വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്തെന്ന കേസിൽ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ. സിഐ പി ആർ സുനുവിനെയാണ് തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിഐ സുനു ഉൾപ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

മെയ് മാസത്തിൽ തൃക്കാക്കരയിൽ നടന്ന സംഭവത്തിൽ തൃക്കാക്കര പോലീസ് കോഴിക്കോട് കോസ്റ്റൽ സ്റ്റേഷനിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഫറോക്ക് ഡിവൈഎസ്പിയെ അറിയിച്ച ശേഷമാണ് തൃക്കാക്കര പോലീസ് കോസ്റ്റൽ സ്റ്റേഷനിലെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എസ്എച്ച്ഒയെ തൃക്കാക്കരയിലേക്ക് കൊണ്ടുപോയി. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

സിഐ ഉൾപ്പെടെയുള്ളവരുടെ ഭീഷണി കാരണമാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി

കഴിഞ്ഞ ദിവസമാണ് യുവതി തൃക്കാക്കര പോലീസിന് പരാതി നൽകിയത്. തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന യുവതിയുടെ ഭർത്താവിനെ സഹായിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചും പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. സിഐ ഉൾപ്പെടെയുള്ളവരുടെ ഭീഷണി കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. സിഐക്ക് പുറമെ ഒരു ക്ഷേത്ര ജീവനക്കാരനും വീട്ടുജോലിക്കാരിയും ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ 6 പ്രതികളാണ് കേസിലുള്ളത്. ഇതിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ ആയിട്ടുണ്ടെന്നാണ് സൂചന.

മുളവുകാട് സ്റ്റേഷനിൽ ജോലി ചെയ്യവെ പരാതിയുമായെത്തിയ മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തതിന് ഇയാൾ റിമാൻഡിൽ ആയിരുന്നു

കൊച്ചി മരട് സ്വദേശിയായ പി ആർ സുനു മുൻപും പീഡനക്കേസിൽ പ്രതിയായിട്ടുണ്ട്. മുളവുകാട് സ്റ്റേഷനിൽ ജോലി ചെയ്യവെ പരാതിയുമായെത്തിയ മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തതിന് ഇയാൾ റിമാൻഡിൽ ആയിരുന്നു. പിന്നീടാണ് കോഴിക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. കഴിഞ്ഞ ഏഴ് മാസമായി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ് കസ്റ്റഡിയിൽ ആയ സുനു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ