KERALA

'ഭൂപേന്ദ്ര യാദവിന്റെ പരാമർശം ദുരാരോപണം'; ദുരന്തത്തിന് ഇരയായ ഹതഭാഗ്യരെ ഈ രീതിയിൽ അപമാനിക്കരുതെന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്ക്

ദുരന്തത്തിനു കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണ് വയനാട്ടിൽ ഉരുൾപൊട്ടലിന് കാരണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പരാമർശം ദുരാരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പരാമർശം. ആ ഹതഭാഗ്യകരെ ഈ രീതിയിൽ അപമാനിക്കരുത്. അനധികൃത ഖനനമാണ് ഉരുൾപൊട്ടലിന് കാരണമെന്നത് വിചിത്രമായ വാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവൻ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ തലയിൽ ചാർത്തുന്നത് ശരിയല്ല.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ദുരന്തഭൂമിയിൽ പരിശോധിക്കാത്ത ഒരു പ്രദേശവും ഉണ്ടാകരുതെന്ന തീരുമാനത്തോടെ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നലെ ലഭിച്ച 6 മൃതദേഹങ്ങളും ഉൾപ്പടെ 224 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 181 ശരീരഭാഗങ്ങൾ ഇതുവരെ കണ്ടെത്തി. മൃതദേഹം കടലിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. 10,11,12 വാർഡുകളെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഇനിയും കണ്ടെത്താനുള്ളവരെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണം ചിലരെങ്കിലും നടത്തുന്നുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. "നാടിതു വരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീര്‍ത്തും പ്രതിലോമപരമായ കാര്യമാണ്. സീനിയര്‍ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ വരുന്നത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്ട്രേഷന്‍ നിര്‍വഹിക്കുന്നത്. ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണ്," അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍