കാക്കനാട് കിൻഫ്രയിലെ നീറ്റ ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി. രാത്രി 8 മണിയോടെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളിയായ ഒരാൾ സംഭവ സ്ഥലത്ത് മരിച്ചു. പഞ്ചാബ് സ്വദേശി രാജനാണ് (30) മരിച്ചത്. 4 പേർ ഗുരുതര പരിക്കുകളോടെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. രാസവസ്തുക്കൾ പുറത്തേക്ക് വമിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കൂടാതെ, വലിയ അപകടം ഒഴിവായിട്ടുണ്ടെന്നാണ് തൃക്കാക്കര പോലീസ് പറയുന്നത്. തൊട്ടുടത്ത സ്ഥാപനങ്ങൾക്കൊന്നും തന്നെ പ്രശ്നങ്ങളൊന്നും തന്നെയില്ല. അഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്.