KERALA

ബിജു 'മുങ്ങിയത്' ബെത്‌ലഹേം കാണാന്‍; തിങ്കളാഴ്ച തിരിച്ചെത്തുമെന്ന് ബന്ധുക്കള്‍

ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുന്ന ബിജു തിങ്കളാഴ്ച പുലര്‍ച്ചെ കേരളത്തിലെത്തുമെന്നുമാണ് വിവരം.

വെബ് ഡെസ്ക്

കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തിനൊപ്പം ഇസ്രയേലിലേക്ക് പോയി കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തി. ഇയാള്‍ നാട്ടിലേക്ക് തിങ്കളാഴ്ച തിരികെയെത്തും. ഇക്കാര്യം ബിജു തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. പുണ്യസ്ഥലങ്ങള്‍ കാണാന്‍ പോയതാണെന്നും തന്‌റെ കാണാതാകലുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബിജു വ്യക്തമാക്കുന്നു.

സഹോദരന്‍ ബിനുവിനെ ബിജുവാണ് ഫോണില്‍ വിളിച്ച് മടങ്ങിയെത്തുന്ന കാര്യം അറിയിച്ചത്. ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുന്ന ബിജു തിങ്കളാഴ്ച പുലര്‍ച്ചെ കേരളത്തിലെത്തുമെന്നുമാണ് വിവരം. ഇസ്രയേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജു സംഘത്തെ ഉപേക്ഷിച്ചതെന്നാണ് വിശദീകരിച്ചത്. സംഘത്തില്‍ നിന്ന് പിരിഞ്ഞ ശേഷം, ആദ്യ ദിവസം ജറുസലേം പര്യടനം നടത്തി. പിറ്റേന്ന് ബെത്‌ലഹേമിലേക്ക് പോയി. ബെത്‌ലഹേമില്‍ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തിനൊപ്പം ചേര്‍ന്ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. അതിനിടയില്‍ സംഘം കൊച്ചിയിലേക്ക് തിരിച്ചിരുന്നു. ബിജു ഒഴികെയുള്ള സംഘം 20ന് പുലര്‍ച്ചെ നെടുമ്പാശേരിയില്‍ മടങ്ങിയെത്തിയിരുന്നു. തന്റെ കാണാതാകലുമായി ബന്ധപ്പെട്ട് നാട്ടില്‍ നടക്കുന്ന വിവാദങ്ങളില്‍ ബിജു ഖേദം പ്രകടിപ്പിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.

ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷകസംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ ഫെബ്രുവരി 16 ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ബി അശോക് ഉടന്‍ തന്നെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേല്‍ അധികൃതരുടെ നേതൃത്വത്തില്‍ ബിജുവിനായി അന്വേഷണം ഉര്‍ജിതമാക്കുകയും ചെയ്തു. ഇതിനിടെയാണ് താന്‍ ഇസ്രയേലില്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങള്‍ക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചത്. ബിജുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ