KERALA

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ

വെബ് ഡെസ്ക്

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ബില്ല് സഭയിലെത്തുന്നത്. ബില്ലിനെ എതിർക്കുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​യി​രി​ക്കും ബി​ൽ​ സ​ഭ​യി​ൽ അവത​രി​പ്പി​ക്കു​ക.

ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാൻസലർ ആക്കാനാണ് ബില്ലിലെ വ്യവസ്ഥ. ഇംഗ്ലീഷിലും മലയാളത്തിലുമായ രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുക. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്‍ അവതരണത്തിന് ഗവർണർ നേരത്തെ അനുമതി നല്‍കിയിരുന്നു. ഭരണഘടനാ ചുമതലകളുള്ള ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ചാൻസലറുടെ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്നാണ് ബില്ലിലെ വിശദീകരണം.

ബില്ല് പാസായാലും ഗവർണർ ഒപ്പിട്ടാല്‍ മാത്രമെ നിയമമാകുകയുള്ളു. ബില്ലില്‍ ഗവർണർ ഒപ്പിട്ടില്ലെങ്കില്‍ നിയമ നടപടിയുമായി സർക്കാർ മുന്നോട്ട് പോകും. ഇതിനായി സ്വീകരിക്കേണ്ടതിനെക്കുറിച്ച് നിയമോപദേശവും സർക്കാർ തേടിയിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന ബില്‍ 13ന് പാസാക്കാനാണ് സർക്കാർ നീക്കം. നേരത്തെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ഓർഡിനൻസില്‍ ഗവർണർ ഒപ്പിട്ടിരുന്നില്ല.

ഉ​ദ്യോ​ഗ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്​ മു​ത​ൽ അ​ഞ്ച്​ വർഷത്തേക്കായിരി​ക്കും ചാ​ൻ​സ​ല​റു​ടെ കാ​ലാ​വ​ധി എന്ന് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. താത്ക്കാലിക വൈസ് ചാൻസലറെ നിയമിക്കാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയതാണ് ബിൽ. പ്ര​തി​ഫ​ലം പ​റ്റാ​ത്ത ഓ​ണ​റ​റി സ്ഥാനമാ​യാ​ണ്​ ചാ​ൻ​സ​ല​ർ പ​ദ​വി​യെ ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെയ്യുന്നത്. സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്താ​യി​രി​ക്കും ചാൻസലറു​ടെ ഓ​ഫീസ്​. ഓ​ഫീസി​ലേ​ക്കു​ള്ള ജീവനക്കാരെ സർവക​ലാ​ശാ​ല നേരിട്ട് ന​ൽ​ക​ണം. സ​ർ​ക്കാ​രി​ന്​​ രേ​ഖാ​മൂ​ലം അ​റി​യി​പ്പ്​ ന​ൽ​കി ചാ​ൻ​സ​ല​ർ​ക്ക് പ​ദ​വി രാ​ജി​വയ്​ക്കാമെന്നും ബില്ലിൽ പറയുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്