THE FOURTH
KERALA

'ഗണപതിയും പുഷ്പക വിമാനവും മിത്ത്'; ഷംസീറിനെതിരേ പരാതിയുമായി ബിജെപി

ദ ഫോർത്ത് - തിരുവനന്തപുരം

ഹൈന്ദവ വിശ്വാസങ്ങളേയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്ന് ആരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ പോലീസിൽ പരാതിയുമായി ബിജെപി. സ്പീക്കർ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ പോലീസ് സൂപ്രണ്ടിന് ബിജപി പരാതി നല്‍കി. ജൂലൈ 21ന് എറണാകുളം കുന്നത്ത്നാട് നിയോജകമണ്ഡലത്തിലെ ഹയർസെക്കൻഡറി സ്കൂളിൽ സ്പീക്കർ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശത്തെ തുടർന്നാണ് ബിജെപി രംഗത്തെത്തിയത്.

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കർ എ എൻ ഷംസീർ വിവാദ പ്രസ്താവന നടത്തിയത്. ''ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്''- എന്നായിരുന്നു ഷംസീറിന്റെ പ്രസ്താവന. ഇത്‌ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയായി. ഇതിന് പിന്നാലെയാണ് പ്രതിഷേധവും പരാതികളുമായി ബിജെപി രംഗത്തെത്തിയത്.

സ്പീക്കർ ഹൈന്ദവ വിശ്വാസങ്ങളേയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നും സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും ഉയർത്തുന്ന പരാതി. ഷംസീറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 153A, 295 A എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പരാതി കന്റോൺമെന്റ് എസി ക്ക് കൈമാറി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കൂടുതൽ പരാതികൾ നൽകാനാണ് ബിജെപി തീരുമാനം. യുവമോർച്ചയും വിഎച്ച്പിയും പോലീസിൽ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും