KERALA

'നീ വാതിലിലൊന്നും മുട്ടല്ലേ'; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ

ജീവിതപങ്കാളി സിന്ധു കൃഷ്ണ യൂട്യൂബിൽ പങ്കുവെച്ച വ്ളോഗിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം

വെബ് ഡെസ്ക്

മലയാള സിനിമ രംഗത്തെ ലൈംഗികചൂഷണങ്ങളും സ്ത്രീവിരുദ്ധതയും പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണ യൂട്യൂബിൽ പങ്കുവെച്ച വ്ളോഗിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. ഇത് സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.

വീട്ടിൽ ചിത്രീകരിച്ചിരിക്കുന്ന വ്ളോഗിൽ, ജീവിത പങ്കാളിയോട്, ഓരോ കമ്മിഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാണ്, നീ എന്റെ വാതിലിലൊന്നും മുട്ടല്ലേ' എന്ന് കൃഷ്ണകുമാർ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സൈറ്റിൽ നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും നേരിടുന്ന ചൂഷണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഷൂട്ടിങ്ങിനുവേണ്ടി പലസ്ഥലങ്ങളിൽ കഴിയുമ്പോൾ, രാത്രികളിൽ പലരും വന്ന് വാതിലിൽ ശക്തിയായി ഇടിക്കാറുണ്ടെന്നും ബലാത്സംഗ ഭീഷണികളിലാണ് പലപ്പോഴും കഴിയുന്നതെന്നും നടിമാർ കമ്മിറ്റിക്കു മുൻപാകെ മൊഴികൊടുത്തിരുന്നു.

ഇത്രയേറെ ഗൗരവമുള്ള വിഷയത്തെയാണ് പരിഹാസരൂപേണ കൃഷ്ണകുമാർ അവതരിപ്പിച്ചത്. കൂടാതെ മകളോട് കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചൊന്നും അറിയേണ്ട കാര്യമില്ലെന്നും കൃഷ്ണകുമാർ പറയുന്നു.

നേരത്തെ തന്റെ വീട്ടിൽ പണ്ട് കാലത്ത് ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളിൽ അഭിമാനിക്കുന്ന തരത്തിൽ പ്രതികരണം നടത്തിയതിൽ കൃഷ്ണകുമാറിനെതിരെ എസ്‌സി-എസ്‌ടി കമ്മിഷൻ കേസെടുത്തിരുന്നു. അതിനെ പരിഹസിച്ച് അദ്ദേഹത്തിന്റെ മകൾ ദിയ കൃഷ്ണ സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ