KERALA

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ബിജെപി പിന്തുണ; കിടങ്ങൂരില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി, രാജിവയ്ക്കാന്‍ യുഡിഎഫ് നിർദേശം

വെബ് ഡെസ്ക്

കോട്ടയം കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയിൽ യുഡിഎഫ് ഭരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണിയിലെ ഇ എം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്.

13 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളായിരുന്നു ഇടതു മുന്നണിക്ക് ഉണ്ടായിരുന്നത്. ഇടതു മുന്നണിയിലെ ധാരണ പ്രകാരം മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനെ അഞ്ച് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുകയായിരുന്നു. ബിജെപിക്ക് അഞ്ച് അംഗങ്ങളും യുഡിഎഫിന് മുന്നും കേരള കോണ്‍ഗ്രസ് (എം) ന് നാല്, സിപിഎം മൂന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.

അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ കോട്ടയത്തെ ചൂടുള്ള ചര്‍ച്ചാവിഷയമായി മാറുകയാണ് കിടങ്ങൂരിലെ ബിജെപി- യുഡിഎഫ് സഖ്യം. കിടങ്ങൂര്‍ പഞ്ചായത്തിയെ വിഷയം അറിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനന്‍ എംഎം ഹസന്‍ പ്രതികരിച്ചു. എന്നാല്‍ ബിജെപിയുമായി ചേര്‍ന്നുള്ള ഒരു സഖ്യവും അംഗീകരിക്കില്ലെന്നും എംഎം ഹസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി യുഡിഎഫ് ധാരണയാണ് കിടങ്ങൂരില്‍ കണ്ടെതെന്നാണ് ഇടത് മുന്നണിയില്‍ നിന്നും ഉയരുന്ന പ്രതികരണം.

അതിനിടെ, ചങ്ങനാശ്ശേരി നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് ചങ്ങനാശ്ശേരിയിലെ ഭരണം പിടിച്ചത്. വോട്ടെടുപ്പില്‍ എല്‍ഡിഎഫിന് 19 വോട്ടും യുഡിഎഫിന് 14 വോട്ടും ലഭിച്ചു. ഒരംഗത്തിന്റെ വോട്ട് അസാധുവായി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?