KERALA

തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബേറ്; പ്രതിയും അമ്മയും അറസ്റ്റിൽ

അണ്ടൂര്‍ക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.

ദ ഫോർത്ത് - തിരുവനന്തപുരം

തിരുവനന്തപുരം കണിയാപുരത്ത് പോലീസിന് നേരെ ബോംബേറ്. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് പോലീസിന് നേരെ ബോംബേറുണ്ടായത്. അണ്ടൂര്‍ക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പെട്രോൾ ബോംബും മഴുവുമെറിഞ്ഞെങ്കിലും പോലീസ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് ഷമീറിന്റെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഷമീറിന്റെ സഹോദരനായ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. അതിനിടെ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി ഷമീര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബ്ലേഡ് കൊണ്ട് കഴുത്തറുത്തായിരുന്നു ആത്മഹത്യാ ശ്രമം. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. നിഖിലിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയായിരുന്നു. ബൈക്കിൽ പോവുകയായിരുന്ന നിഖിലിനെ അഞ്ചംഗ സംഘം തടഞ്ഞ് നിർത്തി ബലമായി കടത്തി ക്കൊണ്ടുപോവുകയായിരുന്നു. ഓടി രക്ഷപ്പെടാതിരിക്കാൻ വയറ്റിൽ പടക്കവും വാളും തിരുകിവെച്ചിരുന്നു. നിഖിലിനെ പിന്നീട് വിവിധ സ്ഥലങ്ങളിലെത്തിച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു. ഗുണ്ടാ സംഘം നിഖിലിന്റെ പിതാവ് നോർബെറ്റിനെ ഫോണിൽ വിളിച്ച് അഞ്ച് ലക്ഷം രൂപ ഉടൻ കഴക്കൂട്ടത്ത് എത്തിക്കണമെന്ന് ആവശ്യപ്പെടുകയും നിഖിലിന്റെ പിതാവ് കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

രണ്ട് വർഷം മുൻപ് കണിയാപുരത്ത് നടന്ന സ്വർണക്കവർച്ച കേസിലെ പ്രതികളായ ഷെഫീക്കും ഷമീറുമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് ആണ്ടൂർകോണത്തെ പ്രതികളുടെ വീട്ടിലെത്തുകയായിരുന്നു. ആ സമയത്താണ് പോലീസിനെതിരായ ആക്രമണം ഉണ്ടായത്. സംഘത്തിൽ പന്ത്രണ്ടോളം പേരുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

പാലക്കാട് രാഹുലിന്റെ മുന്നേറ്റം, ലീഡ് മൂവായിരം കടന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ