KERALA

പുസ്തക പ്രകാശനം അങ്ങനെ വെറൈറ്റിയായി

ആദര്‍ശ് ജയമോഹന്‍

പുസ്തകവുമായി എഴുത്തുകാരന്റെ വീട്ടിലെത്തി പ്രസാധകൻ തന്നെ പുസ്തകം പ്രകാശനം ചെയ്യുക. അങ്ങനെ വ്യത്യസ്തമായ രീതിയിലാണ് എം കെ മുനീർ എംഎൽഎ കെ ആർ അജയൻ രചിച്ച 'ബുദ്ധാ നീയെന്നെ അറിയുന്നുവോ' എന്ന പുസ്തകം പ്രകാശനം ചെയ്തത്.

കെ ആർ അജയന്റെ ഭാര്യയുടെ മാതാപിതാക്കൾക്കാണ് എം കെ മുനീർ പുസ്തകം കൈമാറിയത്. ശേഷം കഴിക്കാൻ കട്ടനും കപ്പയും പരിപ്പുവടയും. തന്റെ വീട്ടിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ഇത്തരത്തിൽ ചടങ്ങ് നടത്താൻ തീരുമാനിച്ചതെന്ന് കെ ആർ അജയൻ പറഞ്ഞു.

ബുദ്ധനുമായി ബന്ധപ്പെട്ട കഥകളിൽ പരാമർശിച്ചിട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്രയാണ് പുസ്തകത്തിന്റെ ഇതിവൃത്തം. വീട്ടിൽ വച്ച് പുസ്തക പ്രകാശന ചടങ്ങ് നടത്താമെന്ന് കെ ആർ അജയനാണ് തീരുമാനമെടുത്തത്. ശേഷം എം കെ മുനീറിനെ അറിയിച്ചപ്പോൾ അദ്ദേഹം പിന്തുണ അറിയിക്കുകയായിയുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?