KERALA

തീപിടിത്തത്തിന് കാരണം അമിതമായ ചൂട്; ബ്രഹ്മപുരത്ത് അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു

വെബ് ഡെസ്ക്

ബ്രഹ്മപുരം തീപിടിത്തത്തില്‍ അട്ടിമറിയുണ്ടായിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം നടത്തിയതിലൂടെ തീയിട്ടതിന് തെളിവ് ലഭിച്ചിട്ടില്ല. പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്

12 ദിവസം നീണ്ടു നിന്ന ബ്രഹ്മപുരം തീപിടിത്തത്തിന് കാരണമായത് അമിതമായ ചൂടാണ്. മാലിന്യത്തിന്റെ അടിത്തട്ടില്‍ ഇപ്പോഴും ഉയര്‍ന്ന താപനില തുടരുകയാണ്. പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും തീയണയ്ക്കാനുള്ള സംവിധാനവും സ്ഥിരമായ നിരീക്ഷണവും ബ്രഹ്മപുരത്ത് വേണമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവ ദിവസം പ്ലാന്റിലുണ്ടായിരുന്ന ജീവനക്കാരുടെയും കരാര്‍ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. സിസിടിവി ക്യാമറകളും മൊബൈല്‍ ഫോണുകളും പരിശോധിച്ചു. വിശദ പരിശോധന നടത്തിയ ശേഷമാണ് സംഭവത്തില്‍ അട്ടിമറിയില്ലെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയതെന്ന് പൊലീസ് പറയുന്നു.

പ്ലാന്റിന്റെ ദുര്‍ഘട മേഖലകളിലടക്കം തീപടര്‍ന്നതും അട്ടിമറിയാരോപണം വ്യാപകമായി ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ മന:പൂര്‍വം തീവെച്ചതായുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തൃക്കാക്കര എസിപി, പി വി ബേബിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം