KERALA

ബ്രഹ്മപുരത്ത് ആരോഗ്യ സര്‍വേ ഇന്ന് മുതല്‍

ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കി

വെബ് ഡെസ്ക്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ ആരോഗ്യ സര്‍വേ ഇന്ന് മുതല്‍. വിഷപ്പുക മൂലം വായുമലിനീകരണമുണ്ടായ സ്ഥലങ്ങളിലാണ് ആരോഗ്യ പരിശോധന. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായാണ് നടപടി. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ മേഖലയിലെ വീടുകളിലെത്തി പരിശോധന നടത്തും. ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

ശേഖരിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ആരോഗ്യപ്രവര്‍ത്തകര്‍ രജിസ്റ്ററില്‍ ചേര്‍ക്കും. ഇവ ഉടന്‍ തന്നെ പരിശോധിക്കാനും വിലയിരുത്താനുമായി സജ്ജീകരണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും പ്രവര്‍ത്തനമാരംഭിക്കും. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്‌ററും സജ്ജമാണ്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്‌റിലെ തീയും പുകയും പൂര്‍ണമായും അണച്ചെന്ന് ജില്ലാ ഭരണകൂടം ഇന്നലെ അറിയിച്ചിരുന്നു. 12 ദിവസത്തിന് ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. എങ്കിലും 48 മണിക്കൂര്‍ കൂടി ജാഗ്രതയും നിരീക്ഷണവും തുടരും. തീയണച്ചതോടെ കൊച്ചിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു.

അതിനിടെ ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി. സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. പൊതുജനാരോഗ്യം ഉറപ്പാക്കാൻ വേണ്ട സഹായങ്ങൾ നൽകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് വി മുരളീധരനും കോൺഗ്രസ് എംപിമാരും കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് നിവേദനം നൽകിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ