KERALA

300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം കുറവ്! ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരവും പലിശയും നൽകണം

കേരള ലീഗൽ മെട്രോളജി കൺട്രോളർ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ഇത്തരം വെട്ടിപ്പ് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഫോറം ഉത്തരവിൽ നിർദേശിച്ചു

വെബ് ഡെസ്ക്

ബിസ്കറ്റ് പാക്കറ്റിൽ തൂക്കത്തിൽ തട്ടിപ്പ് നടത്തിയതിനു ബ്രിട്ടാനിയ കമ്പനി 60,000 രൂപ നഷ്ടപരിഹാരവും പലിശയും നൽകാൻ ഉത്തരവ്. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം കുറവ് കണ്ടെത്തിയ സംഭവത്തിലാണ് തൃശൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ ഉത്തരവ്.

തൃശൂർ വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിലാണു വരാക്കര ചുക്കിരി റോയൽ ബേക്കറി ഉടമയ്ക്കും ബംഗളൂരുവിലെ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കുമെതിരെ ഫോറത്തെ സമീപിച്ചത്. കേരള ലീഗൽ മെട്രോളജി കൺട്രോളർ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ഇത്തരം വെട്ടിപ്പ് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഫോറം ഉത്തരവിൽ നിർദേശിച്ചു.

പരാതിക്കാരൻ ചുക്കിരി റോയൽ ബേക്കറിയിൽനിന്ന് ബ്രിട്ടാനിയ ന്യൂട്രി ചോയ്സ് തിൻ ആരോ റൂട്ട് ബിസ്കറ്റിന്റെ രണ്ട് പാക്കറ്റുകൾ വാങ്ങിയിരുന്നു. 40 രൂപയുടെ പാക്കറ്റിൽ തൂക്കം രേഖപ്പെടുത്തിയത് 300 ഗ്രാം ആയിരുന്നു. തൂക്കത്തിൽ സംശയം തോന്നിയ ജോർജ് പരിശോധിച്ചപ്പോൾ ഒരു പാക്കറ്റ് 268 ഗ്രാമും മറ്റേത് 249 ഗ്രാമും മാത്രമാണുണ്ടായിരുന്നത്.

ജോർജ് തൃശൂർ ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർക്ക് പരാതി നൽകിയതിനെത്തുടർന്ന് ബിസ്കറ്റ് പാക്കറ്റുകളുടെ തൂക്കം സ്ഥിരീകരിച്ചു. തുടർന്ന് ജോർജ് ഉപഭോക്തൃ തർക്കപരിഹാര ഫോറം മുൻപാകെ മുമ്പാകെ ഹർജി ഫയൽ ചെയ്യുകയായിരുന്നു.

ബിസ്കറ്റ് കമ്പനിയുടെ നടപടി അനുചിത ഇടപാടാണെന്ന് വിലയിരുത്തിയ ഫോറം, ഒരു പാക്കറ്റിൽ 52 ഗ്രാം കുറവുണ്ടെങ്കിൽ, അനേകം പാക്കറ്റുകൾ വിൽക്കുമ്പോൾ എത്ര മാത്രം ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുമെന്ന് നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി നടപടികൾ ലീഗൽ മെട്രോളജി കൺട്രാളർ സ്വീകരിക്കണമെന്നും ഫോറം വിലയിരുത്തി.

50,000 രൂപ നഷ്ടപരിഹാരവും ചെലവിലേക്കു 10,000 രൂപയും ഹർജി സമർപ്പിച്ച തിയ്യതി മുതൽ ഒൻപത് ശതമാനം പലിശയും നൽകാനാണ് ഫോറത്തിന്റെ ഉത്തരവ്. പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ ഫോറമാണ് ഹർജി പരിഗണിച്ചത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം