KERALA

മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

വെബ് ഡെസ്ക്

പത്തനംതിട്ട ആറന്മുളയില്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. മാരാമണ്‍ ഭാഗത്തുണ്ടായ അപകടത്തില്‍ ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിന്‍ വില്ലയില്‍ മെറിന്‍ (18 ) സഹോദരന്‍ മെഫിന്‍ (15 ) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ തോണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചില്‍ തുടരുകയാണ്.

ഒരാള്‍ ആഴത്തിലേക്ക് വീഴുന്നതു കണ്ട് മറ്റു രണ്ടുപേര്‍ രക്ഷിക്കാനായി ഇറങ്ങുകയായിരുന്നു

മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ഇവര്‍. കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഒരാള്‍ ആഴത്തിലേക്ക് വീഴുന്നതു കണ്ട് മറ്റു രണ്ടുപേര്‍ രക്ഷിക്കാനായി ഇറങ്ങുകയായിരുന്നു. അതിനിടെ മൂന്നുപേരും പരപ്പുഴ കടവിന് സമീപത്തെ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാഗംങ്ങളും സ്‌കൂബാ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.

കണ്‍വെന്‍ഷനില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ കുളിക്കാന്‍ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്

എട്ടുപേര്‍ ഉള്‍പ്പെടുന്ന സംഘത്തിനൊപ്പമാണ് ഇവര്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയത്. രാത്രിയായതോടെ മൂന്നാമത്തെയാള്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ