മുഖ്യമന്ത്രി പിണറായി വിജയന്‍ 
KERALA

ബഫര്‍സോണില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍; പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും ഇന്ന് തുടക്കം, മലയോര മേഖലകള്‍ സമര രംഗത്തേക്ക്

സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം, ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് എന്നിവയിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

വെബ് ഡെസ്ക്

ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ഇന്ന് നിര്‍ണായക യോഗങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത തലയോഗവും, സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയും ഇന്ന് യോഗം ചേരും. സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം, ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് എന്നിവയിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. ഉപഗ്രഗ സര്‍വേറിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കേണ്ട വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അനുമതി തേടുന്നതിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും പങ്കെടുക്കും.

കോഴിക്കോട് കൂരാച്ചുണ്ടില്‍ വൈകീട്ട് മൂന്നരയ്ക്ക് സമര പ്രഖ്യാപന കണ്‍വെന്‍ഷനോടെയാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുക

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ പ്രത്യക്ഷ പ്രതിഷേധത്തിനും ഇന്ന് തുടക്കമാവും. കോഴിക്കോട് കൂരാച്ചുണ്ടില്‍ വൈകീട്ട് മൂന്നരയ്ക്ക് സമര പ്രഖ്യാപന കണ്‍വെന്‍ഷനോടെയാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുക. പ്രതിഷേധ പരിപാടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കര്‍ഷക സംഘടനകളെ ഒപ്പം ചേര്‍ത്ത് മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് യുഡിഎഫ് നീക്കം.

ബഫര്‍സോണുമായി ബന്ധപ്പെട്ട ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാണ് താമരശ്ശേരി അതിരൂപതയുടെ ആവശ്യം

ഇതേവിഷയത്തില്‍, കത്തോലിക്ക സഭയും സര്‍ക്കാരിന് എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. താമശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. ജനജാഗ്രതാ യാത്രയുള്‍പ്പെടെ സംഘടിപ്പിച്ചാണ് അതിരൂപത പ്രതിഷേധം രേഖപ്പെടുത്തുന്നത്. ബഫര്‍സോണുമായി ബന്ധപ്പെട്ട ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാണ് താമരശ്ശേരി അതിരൂപതയുടെ ആവശ്യം.

അതിനിടെ, ബഫര്‍സോണ്‍ വിഷയത്തില്‍ മലയോര മേഖലയില്‍ പ്രതിഷേധം ശക്തമാവുകയാണ്. തിരുവനന്തപുരത്തെ മലയോര മേഖലയായ അമ്പൂരിയില്‍ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണം, ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണം, കരുതല്‍ മേഖല വനാതിര്‍ത്തിയില്‍ തന്നെ നിലനിര്‍ത്തണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. വൈകീട്ട് അഞ്ചിന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം.

അതിനിടെ, ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് പുരയിടവും കൃഷിയിടവും ഒഴിവാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോണ്‍ പ്രഖ്യാപിക്കൂ. സമരം നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും എംവി ഗോവിന്ദന്‍ തളിപ്പറമ്പില് വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ