KERALA

ബഫർസോണ്‍: അനുനയ നീക്കവുമായി സർക്കാർ; കർദിനാള്‍ ക്ലിമ്മീസുമായി മന്ത്രിമാർ ചർച്ച നടത്തി

വിഴിഞ്ഞം സമരത്തിലും പരിഹാരത്തിലെത്തിയത് ക്ലിമീസിന്‍റെ ഇടപെടലായിരുന്നു

ദ ഫോർത്ത് - തിരുവനന്തപുരം

ബഫർസോണ്‍ വിഷയത്തില്‍ മലയോര മേഖലകളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അനുനയ നീക്കവുമായി സർക്കാർ. ഉപഗ്രഹ സർവേയ്ക്കെതിരെ ക്രൈസ്തവ സഭയുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കർദിനാള്‍ ക്ലിമ്മീ സിനെ ഇടപെടുത്തി പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നത്.

ബഫർസോണ്‍ വിഷയത്തിലും ക്ലിമീസിനെ ഇടപെടുത്തി മറ്റ് സഭ നേതൃത്വത്തെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്

ആഴ്ചകളോളം സർക്കാരിനെ പ്രതിരോധത്തിലാക്കിയതായിരുന്നു വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം. സമര രംഗത്ത് ലത്തീൻ സഭയായിരുന്നു മത്സ്യ തൊഴിലാളികളുടെ അവകാശത്തിനായി ഇറങ്ങിയത്. ലത്തീൻ സഭ പ്രതിനിധികളുമായി സർക്കാർ നിരവധി തവണ ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരമുണ്ടായിയില്ല. തുടർന്ന് മന്ത്രി ആന്‍റണി രാജു കർദിനാള്‍ ക്ലിമീസ് കത്തോലിക ബാവയെ നേരില്‍ കണ്ട് വിഷയത്തില്‍ അനുനയ നീക്കം നടത്തുകയായിരുന്നു. ബഫർസോണ്‍ വിഷയത്തിലും സഭ നേതൃത്വം സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. താമരശ്ശേരി അതിരൂപത അധ്യക്ഷൻ റെമജിയോസ് ഇഞ്ചനാനിയയില്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. മലയോര മേഖലയിലെ കർഷകരും ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. ഈ സാഹചര്യത്തിലാണ് ബഫർസോണ്‍ വിഷയത്തിലും ക്ലിമീസിനെ ഇടപെടുത്തി മറ്റ് സഭ നേതൃത്വത്തെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്.

ബഫർസോണ്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് ക്ലിമീസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സഭാ നേതൃതൃത്വവുമായി തർക്കമില്ല. കാര്യങ്ങള്‍ മനസിലാക്കിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. മുഖ്യമന്ത്രി ജാഗ്രതയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

അതിനിടെ, ബഫര്‍സോണ്‍ വിഷയത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. പരാതികിട്ടാതെ ഇടപെടാനാകില്ല. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ പ്രത്യക്ഷ പ്രതിഷേധത്തിനും ഇന്ന് തുടക്കമാവും. കോഴിക്കോട് കൂരാച്ചുണ്ടില്‍ വൈകീട്ട് മൂന്നരയ്ക്ക് സമര പ്രഖ്യാപന കണ്‍വെന്‍ഷനോടെയാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുക. പ്രതിഷേധ പരിപാടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കര്‍ഷക സംഘടനകളെ ഒപ്പം ചേര്‍ത്ത് മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് യുഡിഎഫ് നീക്കം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ