എ കെ ശശീന്ദ്രന്‍  
KERALA

ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനം മന്ത്രി

ആവശ്യമെങ്കില്‍ മാനുവല്‍ സര്‍വേ നടത്തും. സര്‍വേയ്ക്ക് വനം വകുപ്പിനെ ആശ്രയിക്കുമെന്നും എ കെ ശശീന്ദ്രന്‍

വെബ് ഡെസ്ക്

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് സര്‍വേ നടത്തിയത്. അപാകതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ റിപ്പോര്‍ട്ടാവും സമര്‍പ്പിക്കുകയെന്നും എ കെ ശശീന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു. മാനുവല്‍ സര്‍വേ നടത്തും, സര്‍വേയ്ക്ക് ആവശ്യമെങ്കില്‍ വനംവകുപ്പിനെ ആശ്രയിക്കും. സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ബിഷപ്പ് പറഞ്ഞത് തെറ്റിദ്ധാരണകൊണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് താമരശേരി രൂപതയുടെ ആവശ്യത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അബദ്ധങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്നും ഉപഗ്രഹ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്നും താമരശേരി രൂപത ബിഷപ്പ് മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയല്‍ ആരോപിച്ചിരുന്നു. കര്‍ഷകരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ വേണം ബഫര്‍സോണിന്റെ അതിര്‍ത്തി നിശ്ചയിക്കണെമന്നായിരുന്നു താമരശേരി രൂപത ബിഷപ്പിന്റെ അഭ്യര്‍ത്ഥന.

ഒരു അതിര്‍ത്തി പോലും കൃത്യമായി നിശ്ചയിക്കാതെയാണ് ഉപഗ്രഹ മാപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും നിലവില്‍ പ്രസിദ്ധീകരിച്ച മാപ്പ് പിന്‍വലിക്കണമെന്നുമായിരുന്നു അതിരൂപതയുടെ ആവശ്യം. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മൂന്ന് മന്ത്രിമാരെ ഇതിനായി നിയോഗിക്കണം. അവരുടെ നേതൃത്വത്തില്‍ പഠനം നടത്തണെമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞിരുന്നു. നാളെ കോഴിക്കോട്ടെ മലയോര മേഖലകളില്‍ സമരം തുടങ്ങുമെന്നും ബിഷപ്പ് അറിയിച്ചു.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിച്ച അലംബാവം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരു കിലോ മീറ്ററില്‍ പൂര്‍ണമായും ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു 2013 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനം. എന്നാല്‍ 2019ല്‍ പിണറായി സര്‍ക്കാര്‍ ഈ തീരുമാനം മാറ്റിയെന്നും പ്രതിപക്ഷ നനേതാവ് കുറ്റപ്പെടുത്തി. കേരളത്തിന്റെ ആശങ്കകള്‍ സുപ്രീം കോടതിയെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടു. ദേശീയ ശരാശരിയേക്കാള്‍ വന പ്രദേശമുള്ള സംസ്ഥാനമാണ് കേരളം. 20 പട്ടണങ്ങള്‍ കേരളത്തില്‍ ബഫര്‍ സോണാകും. ഇപ്പോഴുള്ള ഉപഗ്രഹ സര്‍വേയാണ് കോടതില്‍ സമര്‍പ്പിക്കുന്നത് എങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ