KERALA

കോഴിക്കോട് കുന്ദമംഗലത്ത് കാള വിരണ്ടോടി; നിരവധി പേര്‍ക്ക് പരുക്ക്

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം

വെബ് ഡെസ്ക്

കോഴിക്കോട് കുന്ദമംഗലം ടൗണില്‍ വിരണ്ടോടിയ കാള പരിഭ്രാന്തി സൃഷ്ടിച്ചു. ജനത്തിരക്കേറിയ ടൗണില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്.കാരന്തൂര്‍ ഭാഗത്ത് അറവിനായി കൊണ്ടു വന്ന കാളയാണ് രക്ഷപെട്ട് ടൗണിലേക്ക് ഓടിയെത്തിയത്. കാളയെക്കണ്ട് പേടിച്ചു ഓടുന്നതിനിടെ ഒരു സ്ത്രീക്കും കുഞ്ഞിനും പരുക്കേറ്റു.

ലക്ഷ്യമില്ലാതെ ഓടിയ കാള വാഹനങ്ങളെയും തട്ടി. ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വാഹനങ്ങള്‍ക്ക് കുറുകെ ഓടിയ കാള അരമണിക്കൂറോളം ടൗണില്‍ പരിഭ്രാന്തി പരത്തി.ഒടുവില്‍ സംഭവ സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് കാളയെ പിടിച്ചു കെട്ടിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ