തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഫിന് നേരിയ മുൻതൂക്കം. ഇരുപത് സീറ്റുകളില്‍ പത്തിടത്ത് എൽഡിഫ് വിജയിച്ചു. 9 സീറ്റുകള്‍ യുഡിഫ് നേടി. ഒരു സീറ്റിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.
കാഞ്ഞങ്ങാട് നഗരസഭയിലെ തോയമ്മൽ, മലപ്പുറം നഗരസഭയിലെ മൂന്നാംപടി, തൃത്താല ബ്ലോക്ക് കുമ്പിടി ഡിവിഷൻ, കുമ്പള പഞ്ചായത്തിലെ പെര്‍വാട് , കള്ളാർ പഞ്ചായത്തിലെ ആടകം വാര്‍ഡ്, ആലപ്പുഴ പാലമേൽ പഞ്ചായത്തിലെ എരമക്കുഴി, കോഴിക്കോട് തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത് വാര്‍ഡ്, കോട്ടയം കാണക്കാരി പഞ്ചായത്തിലെ കുറുമുള്ളൂർ, ഇടുക്കി രാജകുമാരി പഞ്ചായത്തിലെ കൂമ്പപ്പാറ, തൃശൂർ കൊണ്ടാഴി മൂത്തേപ്പടി എന്നിവിടങ്ങളിലാണ് എൽഡിഫ് വിജയിച്ചത്.
ആലുവ നഗരസഭയിലെ പുളിഞ്ചോട്, മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ, ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റൻകുളങ്ങര, പള്ളിക്കര പഞ്ചായത്തിലെ പള്ളിപ്പുഴ, വണ്ടന്മേട് പഞ്ചായത്തിലെ അച്ചന്‍കാനം, ബദിയടുക്ക പഞ്ചായത്തിലെ പട്ടാജെ എന്നിവടങ്ങളിൽ യുഡിഫ് വിജയിച്ചു. ബദിയടുക്കയിൽ ബിജെപിയെ അട്ടിമറിച്ചായിരുന്നു യുഡിഫ് സ്ഥാനാർഥി ശ്യാം പ്രസാദ് മാന്യയുടെ ജയം. കൊല്ലം ജില്ലയിലെ ഇളംമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആലുംമൂടിലെ സീറ്റ് നിലനിർത്താനായത് മാത്രമാണ് ബിജെപിയ്ക്ക് ആശ്വാസം.