വയറും മനസും ഒരു പോലെ നിറയ്ക്കുന്ന രുചികളുടെ നാടാണ് കോഴിക്കോട്. കോഴിക്കോടിന്റെ ഈ രുചി പെരുമ ഇപ്പോള്‍ ലോകം വാഴ്ത്തുന്നത് പാരഗണിലെ ബിരിയാണിയിലൂടെയാണ്. ലോകത്തിലെ ഏറ്റവും മികച്ച 150 ഭക്ഷണങ്ങളുടെ പട്ടികയില്‍ പതിനൊന്നാമതെത്തിയത് കോഴിക്കോട് പാരഗണിലെ ബിരിയാണിയാണ്.
ക്രൊയേഷ്യ ആസ്ഥാനമായുള്ള ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയാലാണ് പാരഗണ്‍ ബിരിയാണിക്ക് ഈ പൊന്‍തൂവില്‍ ലഭിച്ചത്. പാരഗണ്‍ അടക്കം ഏഴ് ഇന്ത്യന്‍ റെസ്റ്റോറന്റുകളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ജീവതത്തില്‍ ഒരിക്കലെങ്കിലും ഈ ഭക്ഷങ്ങള്‍ നിങ്ങള്‍ രുചിച്ചിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ടേസ്റ്റ് അറ്റലസ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്.
ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ രണ്ടാം സ്ഥാനത്തുള്ളത് ബെംഗളൂരുവിലെ മാവേലി ടിഫിന്‍ റൂംസിന്റെ ഇഡ്ഡലിയാണ്. പട്ടികയില്‍ മുപ്പത്തി ഒമ്പതാം സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്. ഓസ്‌ട്രേലിയയിലെ വിയന്നയില്‍ 1905 മുതല്‍ പ്രവര്‍ത്തിക്കുന്ന ഫീഗല്‍മുള്ളര്‍ എന്ന റെസ്റ്റോറന്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ന്യൂയോര്‍ക്ക് സിറ്റിയിലെ കാറ്റ്‌സ് ഡെലിക്കേറ്റസെന്‍ എന്ന റെസ്‌റ്റോറന്റിനാണ് രണ്ടാം സ്ഥാനം. പാരമ്പര്യത്തെ ഉയര്‍ത്തിപിടിക്കുന്ന റെസ്റ്റോറന്റുകളാണ് ഇവയെല്ലാമെന്നാണ് ടേസ്റ്റ് അറ്റ്‌ലസിന്റെ വിലയിരുത്തല്‍.
ജീവതത്തില്‍ ഒരിക്കലെങ്കിലും ഈ ഭക്ഷങ്ങള്‍ നിങ്ങള്‍ രുചിച്ചിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ടേസ്റ്റ് അറ്റലസ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്
ടേസ്റ്റ് അറ്റലസിന്റെ മുപ്പത് പേരടങ്ങിയ ഗവേഷണ സംഘമാണ് പടനം നടത്തി പട്ടിക തയ്യാറാക്കാണ്. 2018 ല്‍ ടേസ്റ്റ് അറ്റ്‌ലസ് ആരംഭിച്ച് ഈ റാങ്കിങ്ങില്‍ മൂന്ന് വര്‍ഷമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ റെസ്റ്റോറന്റ് പാരഗണാണ്. 1939 ല്‍ ഒരു ബേക്കിങ്ങ് കമ്പിനിയായിട്ട് തുടങ്ങിയ പാരഗണിന് ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി സ്ഥാപനങ്ങളുണ്ട്.