പ്രതീകാത്മരക ചിത്രം 
KERALA

'വാതില്‍ തുറന്നിട്ട് യാത്ര അനുവദിക്കാനാകില്ല': സ്വകാര്യ ബസുകള്‍ക്കെതിരെ മനുഷ്യവകാശ കമ്മീഷന്‍

വീഡിയോ ദൃശ്യ തെളിവുകളടക്കം മനുഷ്യാവകാശ പ്രവര്‍ത്തകനായ അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്

വെബ് ഡെസ്ക്

വാതിലടക്കാതെയുള്ള സ്വകാര്യ ബസുകളുടെ യാത്ര അനുവദിക്കാനാവില്ലെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ . മനുഷ്യ ജീവനുകൾക്ക് വിപത്തുണ്ടാക്കുന്ന ഇത്തരം ബസ് യാത്രകൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

നിയമ ലംഘനങ്ങള്‍ കാരണം ഒരു മനുഷ്യ ജീവന്‍ നഷ്ടമാകാതിരിക്കാന്‍ തക്ക നിതാന്ത ജാഗ്രത പുലര്‍ത്തണം
ബീനാകുമാരി ,കമ്മീഷന്‍ അംഗം

വാതില്‍ തുറന്നിട്ട് ബസുകള്‍ സര്‍വീസ് നടത്തുന്നത് കാരണം യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്പതരം അപകടം പതിവാകുന്നതായി പരാതിപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ അക്ബര്‍ അലി മനുഷ്യവകാശ കമ്മീഷന്‍ മുന്നില്‍ സമര്‍പ്പിച്ച പരാതിയെ തുടര്ർന്നാണ് ഉത്തരവ്.

നിയമ ലംഘനങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗതാഗത കമ്മീഷണര്‍ മനുഷ്യവകാശ കമ്മീഷനെ അറിയിച്ചു. ഇത്തരം അപകടങ്ങള്‍ കുറക്കാനും സുരക്ഷ ഉറപ്പുവരുത്താനും ആല്‍ഫ എന്ന പേരില്‍ ഒരു സ്‌പെഷ്യല്‍ ഡ്രൈവ് മേയ്, ജൂണ്‍ മാസങ്ങളില്‍ സംഘടിപ്പിച്ചതായി ഗതാഗത കമ്മീഷണര്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ക്കെതിരെ തുടര്‍ന്നും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിന് ശേഷവും വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ വീഡിയോ ദൃഷ്യങ്ങളടക്കമാണ് പരാതിക്കാരൻ ഹാജരാക്കിയത്. തുടര്‍ന്നാണ് ഇതിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ