അപകടത്തിൽ തകർന്ന വാഹനം 
KERALA

ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; ഐ എ എസ് ദമ്പതിമാർക്ക് പരുക്ക്

പുലര്‍ച്ചെ ഒരു മണിയോടെ കായംകുളത്ത് വെച്ചായിരുന്നു അപകടം.

വെബ് ഡെസ്ക്

ആലപ്പുഴ കായംകുളത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ഡോ. വി വേണുവിനും ഭാര്യയായ തദ്ദേശവകുപ്പ് സെക്രട്ടറി ശാരദ മുരളീധരനും പരുക്ക്. കുടുംബവുമൊത്ത് ഇവർ സഞ്ചരിച്ച ഔദ്യോഗിക വാഹനമാണ് അപകടത്തില്‍ പെട്ടത്.

ഡോ. വി വേണുവിന് പുറമെ ഭാര്യയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ ശാരദ മുരളീധരന്‍, മകന്‍ ശബരി, കുടുംബ സുഹൃത്താക്കളായ പ്രണവ്, സൗരവ് എന്നിവരും ഡ്രൈവര്‍ അഭിലാഷുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കെ വേണുവിന് പുറമെ ഭാര്യയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ ശാരദ മുരളീധരന്‍, മകന്‍ ശബരി, കുടുംബ സുഹൃത്താക്കളായ പ്രണവ്, സൗരവ് എന്നിവരും ഡ്രൈവര്‍ അഭിലാഷുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വാഹനം കായംകുളം കൊറ്റുകുളങ്ങരക്ക് സമീപം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി.

പരുക്കേറ്റവർ പരുമല സെയിന്റ് ഗ്രിഗോറിയസ് ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്. ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോ. വേണുവിന്റെ മൂക്കിലും നെറ്റിയിലും പൊട്ടലുണ്ട്. സീറ്റ് ബെൽറ്റ് മുറുകി വയറിനു കീഴെ പരുക്കും. ഇടിയുടെ ആഘാതത്തിൽ രണ്ടു പല്ലുകൾ നഷ്ടമായി.

ശാരദാ മുരളീധരന് കാലിൽ പരുക്കുണ്ട്. സീറ്റ് ബെൽറ്റ് മുറുകിയ കാരണമുള്ള ചതവും. മുഖത്ത് മുറിവുകളോടെയാണ് മകൻ ശബരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡ്രൈവർ അഭിലാഷിനും നെറ്റിയിലാണ് പരുക്ക്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ