KERALA

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: നടിമാരായ സ്വാസിക, ബീനാ ആന്റണി, നടന്‍ മനോജ് എന്നിവര്‍ക്കെതിരേ കേസ്

ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

വെബ് ഡെസ്ക്

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപാനിച്ചെന്നു ചൂണ്ടിക്കാട്ടി ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ നടിമാരായ സ്വാസിക, ബീനാ ആന്റണി, നടന്‍ മനോജ് എന്നിവര്‍ക്കെതിരേ കേസെടുത്ത് നെടുമ്പാശേരി പോലീസ്. ബീനാ ആന്റണിയാണ് ഒന്നാം പ്രതി. ഭര്‍ത്താവും നടനുമായ മനോജിനെ രണ്ടാം പ്രതിയാക്കിയും സ്വാസികയെ മൂന്നാം പ്രതിയാക്കിയുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ നടന്മാര്‍ക്കെതിരേ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ ഇവര്‍ യൂട്യൂബ് ചാനലിലൂടെ ഇവര്‍ തന്നെ അപമാനിക്കുകയായിരുന്നുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍, നടി ലെന എന്നിവര്‍ക്കെതിരേ ആരോപണം ഉന്നയിച്ച നടിയാണ് ഇവര്‍ക്കെതിരേ പരാതി ഉന്നയിച്ചിരിക്കുന്നത്. താരങ്ങള്‍ക്കെതിരേ നടി നടത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഇവര്‍ക്കെതിരേ ബീനാ ആന്റണി, മനോജ്, സ്വാസിക എന്നിവര്‍ രംഗത്തെത്തിയത്.

അതേസമയം ആലുവ സ്വദേശിനിയായ നടിക്കെതിരേ ബന്ധുവും പോലീസിനെ സമീപിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത തന്നെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ചെന്നൈയില്‍ എത്തിച്ചു പീഡിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്റെ പശ്ചാത്തലത്തില്‍ നടിക്കെതിരേ പോക്‌സോ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തനിക്കെതിരേ ആരോപണം ഉന്നയിച്ച ശേഷം ഫോണില്‍ വിളിച്ചു ബ്ലാക്ക് മെയില്‍ ചെയ്‌തെന്നു കാട്ടി ബാലചന്ദ്രമേനോനും നടിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍