KERALA

'മുഖ്യമന്ത്രി ഞങ്ങളിൽ സമ്മർദം ചെലുത്തിയത് കണ്ടിട്ടുണ്ടോ?' ഹർജിക്കാരന് ലോകായുക്തയുടെ രൂക്ഷവിമർശനം

ഹർജിക്കാരൻ ചാനലിൽ പോയി വാദിക്കുന്നുണ്ടല്ലോ ,അദ്ദേഹത്തിന് നേരിട്ട് വാദിച്ചുകൂടെയെന്നും വിമർശനം

ദ ഫോർത്ത് - തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ പുനഃപരിശോധന ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് ഹർജിക്കാരന്റെ പ്രതികരണങ്ങൾ. പേപ്പട്ടിയുടെ വായിൽ ആരും കോലിട്ട് ഇളക്കാറില്ലെന്നും വഴി മാറി നടക്കുകയാണ് ചെയ്യുകയെന്നും ആരോപണങ്ങൾക്ക് ജസ്റ്റിസ് സിറിയക് ജോസഫ് മറുപടി പറഞ്ഞു. ജഡ്ജിമാരെ അപകീർത്തിപ്പെടുത്താനാണ് ഹർജിക്കാരൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഞങ്ങളിൽ സമ്മർദം ചെലുത്തിയത് അദ്ദേഹം കണ്ടിട്ടുണ്ടോ? മൂന്നു പേരടങ്ങിയ ബെഞ്ച് വന്നാൽ അനുകൂല വിധി ഉണ്ടാകില്ല എന്നു കരുതിയാണോ ഇത്തരം പരാമർശങ്ങള്‍ നടത്തുന്നതെന്നും കോടതി ചോദിച്ചു.

'ഹർജിക്കാരൻ ചാനലിൽ പോയി വാദിക്കുന്നുണ്ടല്ലോ അദ്ദേഹത്തിന് നേരിട്ട് വാദിച്ചുകൂടെ'. വിശ്വാസമില്ലെങ്കിൽ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്നും ലോകായുക്ത ഹർജിക്കാരനോട് ചോദിച്ചു.. ഒരു കേസ് പരിഗണനയിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയായ നടപടിയല്ല. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്.അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത കേസ് പരിഗണിക്കുന്നതിനിടെ വ്യക്തമാക്കി. അഭിഭാഷകൻ ഇടയ്ക്ക് പ്രതിരോധിക്കാൻ നോക്കിയെങ്കിലും ജഡ്ജിമാർ മയപ്പെട്ടില്ല.

തന്റെ പുനഃപരിശോധന ഹർജി പരിഗണിക്കണമെന്ന് വിമർശനങ്ങൾക്കിടയിലും ഹർജിക്കാരന്‍ ആവർത്തിച്ചു. ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച ശേഷം മാത്രമേ കേസ് ഫുൾ ബെഞ്ച് വാദം കേള്‍ക്കാവൂ എന്നും ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് റിവ്യൂ ഹർജി പരിഗണിക്കാമെന്ന് ലോകായുക്ത കോടതി വ്യക്തമാക്കി.

അതേ സമയം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ദുരിതാശ്വാസനിധി വകമാറ്റിയ കേസില്‍ വീണ്ടും ഫുൾ ബെഞ്ച് വാദം കേള്‍ക്കും. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് വാദം കേള്‍ക്കുക. മന്ത്രിസഭാ തീരുമാനങ്ങൾ ലോകായുക്തയ്ക്ക് പരിശോധിക്കാൻ സാധിക്കുമോ എന്നതിന്റെ സാങ്കേതിക വശങ്ങളായിരിക്കും ആദ്യം ബെഞ്ച് പരിഗണിക്കുക. അതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് ബെഞ്ച് കടക്കുകയെന്നാണ് വിവരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ