KERALA

മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് നിസാരമായി കാണാനാകില്ല: കോടതി

നടനെതിരെയുള്ള പ്രോസിക്യൂഷന്‍ പിന്‍വലിക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയുള്ള ഉത്തരവിലാണ് കോടതി പരാമർശം

നിയമകാര്യ ലേഖിക

വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റകൃത്യം രാജ്യത്തിന്റെ താത്പര്യത്തെ ബാധിക്കുന്നതായതിനാൽ നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് നിസാരമായി കാണാനാകില്ലെന്ന് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. നടനെതിരെയുള്ള കേസ്‌ പിന്‍വലിക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയുള്ള ഉത്തരവിലാണ് പരാമർശം. കേസ് പിന്‍വലിക്കുന്നത് രാജ്യത്തിന്റെ വിശാലതാത്പര്യത്തിന് വിരുദ്ധമാകുമെന്ന് മജിസ്‌ട്രേറ്റ് അഞ്ജു ക്ലീറ്റസ് ചൂണ്ടിക്കാട്ടി.

ആനക്കൊമ്പിൻ്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താതെയാണ് കേസ് പിന്‍വലിക്കല്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന വസ്തുത 'മനപ്പൂര്‍വ്വമോ അല്ലാതെയോ പിന്‍വലിക്കല്‍ ഹര്‍ജിയില്‍ വെളിപ്പെടുത്തിയിട്ടില്ല.' മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചതായി പ്രഖ്യാപിച്ച ഗസറ്റ് വിജ്ഞാപനവും അദ്ദേഹത്തിന് നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലന്നും കോടതി ഉത്തരവിലുണ്ട്.

മോഹൻലാൽ ഉൾപ്പടെയുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വിചാരണയുടെ ഭാഗമായി നവംബർ മൂന്നിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തള്ളിയാണ് നേരിട്ട് ഹാജരാകാൻ പ്രതികളോട് കോടതി നിർദേശിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,669 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു