KERALA

തൃശൂര്‍ പൂരത്തിനിടെയിലെ ആംബുലന്‍സ് യാത്ര; സുരേഷ് ഗോപിക്കെതിരേ കേസ്

ഐപിസി 279, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

വെബ് ഡെസ്ക്

തൃശൂര്‍ പൂരത്തിനിടെ ആംബുലന്‍സില്‍ പൂരവേദിയില്‍ എത്തിയതിന് കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരേ കേസ്. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് നടപടി. ഐപിസി 279, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സുരേഷ് ഗോപിക്കു പുറമേ ആംബുലന്‍സ് ഡ്രൈവര്‍ക്ക് എതിരേയും കേസ് എടുത്തിട്ടുണ്ട്. രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് യാത്രയ്ക്ക് ഉപയോഗിച്ച് ദുരുപയോഗം ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിക്കാനായിരുന്നു ഇതെന്നും മനുഷ്യജീവന് അപകടകരമായ രീതിയില്‍ ആംബുലന്‍സ് ഓടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

പൂരനഗരിയിലേക്ക് താന്‍ ആംബുലന്‍സില്‍ എത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. എന്നാല്‍ ആംബുലന്‍സില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നത് ചൂണ്ടിക്കാട്ടിയതോടെ പിന്നീട് ഇക്കാര്യം സമ്മതിച്ചിരുന്നു. തന്റെ കാലിന് പരുക്കേറ്റിരിക്കുകയായിരുന്നുവെന്നും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും ചിലര്‍ എടുത്ത് തന്നെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നുവെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആംബുലന്‍സ് ഇത്ര വിവാദം ആക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരേ പരാതി നല്‍കിയ ആളുടെ മൊഴി എടുത്തെങ്കില്‍ എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും സുരേഷ് ഗോപി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം