മധു 
KERALA

മധു വധക്കേസ്: കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ കേസ്

മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുത്തത് കോടതി നിർദേശപ്രകാരം

വെബ് ഡെസ്ക്

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുക്കാലി സ്വദേശി അബ്ബാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വിചാരണ കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി.

കേസില്‍ വിചാരണ തുടരുന്നതിനിടെ കൂറുമാറ്റം പതിവായതോടെ മൊഴിമാറ്റിയ സാക്ഷികള്‍ക്ക് എതിരെ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. കൂറുമാറ്റത്തിന് പുറമെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും അട്ടപ്പാടിയില്‍ ജീവിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും മണ്ണാർക്കാട് മുന്‍സിഫ് കോടതിയില്‍ സമർപ്പിച്ച പരാതിയിലുണ്ടായിരുന്നു. പ്രതികളുടെ സ്വാധീനമാണ് കൂറുമാറ്റങ്ങള്‍ക്ക് പിന്നില്‍ എന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആരോപണം. സാക്ഷികള്‍ക്ക് പണം നല്‍കിയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ് മൊഴിമാറ്റിയിരിക്കുന്നത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മധു വധക്കേസില്‍ കേസില്‍ ആകെ 119 സാക്ഷികളാണ് ഉള്ളത്. 10 മുതല്‍ 17 വരെയുള്ള സാക്ഷികള്‍ സെക്ഷന്‍ 164 പ്രകാരം രഹസ്യമൊഴി നല്‍കിയവരാണ്. ഇതില്‍ ഏഴ് പേരും കൂറുമാറി. 13-ാം സാക്ഷി സുരേഷ് മാത്രമാണ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനിന്നത്. മധുവിനെ പാക്കുളം സ്വദേശി ഹുസൈന്‍ ചവിട്ടുന്നത് കണ്ടെന്നു നേരത്തെ നല്‍കിയ മൊഴിയില്‍ സുരേഷ് ഉറച്ചുനിന്നു. എന്നാല്‍, 18,19 സാക്ഷികളും കഴിഞ്ഞ ദിവസം മൊഴി മാറ്റി. പോലീസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നു രഹസ്യമൊഴി നല്‍കിയതെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ