KERALA

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം; പിന്തുണയുമായി സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി സ്വീകരിച്ച നടപടികള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രസ്താവന

വെബ് ഡെസ്ക്

മാധ്യമവേട്ടയ്ക്കെതിരെ സംയുക്ത പ്രസ്താവനയിറക്കി സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മാധ്യമരംഗത്തെ 137 പേര്‍. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരായ അഖില നന്ദകുമാര്‍, അബ്‌ജോദ് വര്‍ഗീസ്, കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡ് നിയമനാഴിമതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മലയാള മനോരമ പ്രത്യേക ലേഖകന്‍ ജയചന്ദ്രന്‍ ഇലങ്കത്ത് എന്നിവര്‍ക്കെതിരെ കേരള പോലീസ് സ്വീകരിച്ച നടപടികള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രസ്താവന.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കരന്‍, കവി കെ ജി ശങ്കരപിള്ള, കഥാകൃത്ത് സി രാധാകൃഷ്ണന്‍, എഴുത്തുകാരന്‍ ബി രാജീവന്‍, കെ.അജിത, എം എന്‍ കാരശ്ശേരി, ഡോ. ഇ വി രാമകൃഷ്ണന്‍ , ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കല്‍പ്പറ്റ നാരായണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചേക്കുട്ടി തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെയും വാര്‍ത്ത വായിച്ചതിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതും ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളത്തിലെ മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പോലീസ് നടപടിയെ ന്യായീകരിച്ച് നിരന്തരം നടത്തുന്നു അത് പൗര സമൂഹം ഏറെ ആശങ്കയോടെയാണ് കാണുന്നത്. കേന്ദ്ര ഭരണാധികാരികള്‍ അന്വേഷണ ഏജന്‍സികളെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെ നിരന്തരം വിമര്‍ശിക്കുന്നവര്‍ തന്നെ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്നത് വിരോധാഭാസമാണെന്നും പ്രസ്താവനയിലുണ്ട്. ഭരണകൂടവും കോര്‍പ്പറേറ്റ് മാധ്യമ സ്ഥാപനങ്ങള്‍ തന്നെയും മാധ്യമ സ്വാതന്ത്ര്യത്തില്‍ പലവിധേന ഇടപെടുന്ന ഒരു സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഉള്‍പ്പെട്ട 180 രാജ്യങ്ങളില്‍ 161 ആം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപെടാന്‍ ഇടയാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തിന്റെ കൂടി ഫലമായാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

കേന്ദ്ര ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്ന സമഗ്രാധിപത്യ പ്രവണതകളെ ഫലപ്രദമായി ചെറുക്കുന്നതിന് പൗരസമൂഹത്തെ അണിനിരത്താന്‍ ശ്രമിക്കുന്നതിനു പകരം അതേ പ്രവണതകളെ കേരളത്തിലും ശക്തിപ്പെടുത്തുന്ന നിലയില്‍ സംസ്ഥാന ഭരണ നടത്തിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടികളില്‍ നിന്നും പോലീസിനെ പിന്മാറ്റാന്‍ കേരളീയ പൗരസമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ