KERALA

സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാര്‍ - ശശി തരൂർ

തന്റെ ഓഫീസിലുള്ളവർ ഏറെയും നായർ സമുദായത്തിൽ ഉള്ളവരാണെന്ന് പരാതി ഏറെ ഉണ്ടായിരുന്നു. പരാതി ഉയർന്നതോടെ മറ്റു സമുദായത്തിൽപ്പെട്ട ജീവനക്കാരനെ തിരഞ്ഞെടുത്ത് നിയമിക്കേണ്ടിവന്നുവെന്നും തരൂര്‍

ദ ഫോർത്ത് - തിരുവനന്തപുരം

ജാതിയ്ക്ക് രാഷ്ട്രീയത്തിൽ പ്രാധാന്യം ഏറെയാണെന്ന് ശശി തരൂര്‍ എംപി. വോട്ടർമാർക്ക് സന്ദേശം നൽകാനായിട്ടാണ് ജാതി നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്നതെന്നും സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. 

തന്റെ ഓഫീസിലുള്ളവർ ഏറെയും നായർ സമുദായത്തിൽ ഉള്ളവരാണെന്ന് പരാതി ഏറെ ഉണ്ടായിരുന്നുവെന്നും സാമുദായിക നേതാക്കൾ പറഞ്ഞിട്ടോ ജാതി നോക്കിയോ ആയിരുന്നില്ല ജീവനക്കാരെ എടുത്തിരുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

പരാതി ഉയർന്നതോടെ മറ്റു സമുദായത്തിൽപ്പെട്ട ജീവനക്കാരനെ തിരഞ്ഞെടുത്ത് നിയമിക്കേണ്ടിവന്നുവെന്നും തരൂര്‍ വ്യക്തമാക്കി. നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള ചർച്ചയിലാണ് തരൂർ ഇക്കാര്യം വെളിപ്പെടുത്തിയത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം