KERALA

'മണിപ്പൂർ കത്തുമ്പോൾ തൃശൂർ എടുക്കാൻ ആഗ്രഹിക്കുന്നവർ എവിടെയായിരുന്നു?;' ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ കത്തോലിക്കാ സഭ

ലേഖനത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നതിന് പിന്നാലെയാണ് പേരെടുത്ത് പറയാതെ വ്യക്തമായ സൂചനകള്‍ നല്‍കികൊണ്ടുള്ള സുരേഷ് ഗോപിക്കെതിരായ പരാമര്‍ശം

വെബ് ഡെസ്ക്

കേന്ദ്ര സര്‍ക്കാരിനെയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെയും കടന്നാക്രമിച്ച് കത്തോലിക്കാ സഭ തൃശൂർ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'യിലാണ് മണിപ്പൂര്‍ സംഘര്‍ഷങ്ങളെ ഓര്‍മ്മിപ്പിച്ച് കൊണ്ട് രൂക്ഷമായ ഭാഷയില്‍ കേന്ദ്ര സര്‍ക്കാരിരെ വിമര്‍ശിക്കുന്നത്. മണിപ്പൂരിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകുമെന്ന് 'മണിപ്പൂര്‍ മറക്കില്ല' എന്ന തലക്കെട്ടിൽ മുൻ പേജിൽ നൽകിയിരിക്കുന്ന ലേഖനത്തില്‍ 'കത്തോലിക്കാ സഭ' വ്യക്തമാക്കുന്നു.

ലേഖനത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നതിന് പിന്നാലെയാണ് പേരെടുത്ത് പറയാതെ വ്യക്തമായ സൂചനകള്‍ നല്‍കികൊണ്ടുള്ള സുരേഷ് ഗോപിക്കെതിരായ പരാമര്‍ശം. 'അങ്ങ് മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കരുത്. അവിടെ അതെല്ലാം നോക്കാന്‍ ആണുങ്ങളുണ്ട്' എന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം 'കത്തോലിക്കാ സഭ' എടുത്തുപറയുന്നു. 'മണിപ്പൂർ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോടോ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ തൃശൂരിനെ എടുക്കാന്‍ ആഗ്രഹിക്കുന്ന ബിജെപി നേതാവിന് ആണത്തമുണ്ടോ? രാജ്യത്ത് മണിപ്പൂര്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുമെന്നും ഭരണം ലഭിച്ചാല്‍ കേരളം മറ്റൊരു മണിപ്പൂരാക്കി മാറ്റാമെന്നാണോ ലക്ഷ്യം' കത്തോലിക്കാ സഭ ലേഖനം ചോദിക്കുന്നു.

ബിജെപിയില്‍ തൃശൂരില്‍ ആണുങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ സുരേഷ് ഗോപിയെ ഇറക്കി പരീക്ഷണം നടത്തുന്നത് എന്ന പരിഹാസവും ലേഖനത്തിലുണ്ട്. മണിപ്പൂര്‍ കലാപം ആഗോള തലത്തില്‍ രാജ്യത്തിന്റെ യശ്ശസിന് കളങ്കമുണ്ടായെന്നും ലേഖനം വിമർശിക്കുന്നു. മണിപ്പൂര്‍ കലാപം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറക്കില്ലെന്ന മുന്നറിയിപ്പും ലേഖനത്തില്‍ നല്‍കുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ല. കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്കു മനസിലാകും. മണിപ്പൂരില്‍ വംശഹത്യ നിയന്ത്രിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ല എന്നത് രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണെന്നും കത്തോലിക്കാ സഭ കുറ്റപ്പെടുത്തുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ