KERALA

നയന സൂര്യന്റെ മരണം: കൊലപാതക സാധ്യത തള്ളി മെഡിക്കല്‍ ബോര്‍ഡ്, മയോകാർഡിയൽ ഇൻഫാർക്ഷനെന്ന് കണ്ടെത്തൽ

മരണകാരണം ആത്മഹത്യയെന്നോ കൊലപാതകമെന്നോ നിഗമനത്തിൽ എത്തിയില്ല

ദ ഫോർത്ത് - തിരുവനന്തപുരം

യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ സുപ്രധാന വഴിത്തിരിവ്. നയന സൂര്യന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി മെഡിക്കൽ ബോ‍‍ർഡ്. പരുക്കുകളല്ല മയോ കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷനാകാം(ഹൃദയാഘാതം) മരണകാരണമെന്നാണ് നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക്ക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള എട്ടംഗ മെഡിക്കല്‍ സംഘത്തിന്റേതാണ് വിലയിരുത്തല്‍.

മരണകാരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന നിഗമനത്തില്‍ അന്വേഷണ സംഘം ഇതുവരെ എത്തിയിട്ടില്ല

മരണം സംഭവിച്ചത് പെട്ടെന്നല്ല. രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്താകാം മരണം സംഭവിച്ചതെന്നുമാണ് നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനിൽ അങ്ങനെ സംഭവിക്കാമെന്ന് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. പത്തോളജി വിദഗ്ധരും ഈ നിഗമനത്തിലെത്തി. മരണകാരണം ആത്മഹത്യയെന്നോ കൊലപാതകമെന്നോ നിഗമനത്തിൽ എത്തിയില്ല. രേഖകൾ പരിശോധിച്ച് ഇരുപത് ദിവസത്തിനുള്ളിൽ മെഡിക്കൽ ബോർഡ് അവലോകന റിപ്പോർട്ട് നൽകും. 

നയനയുടേത് കൊലപാതകം ആണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. നയനയുടെ മുറിയില്‍ ആരും കടന്നിട്ടില്ലെന്നും മരിച്ച് കിടന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും കൊലപാതക സാധ്യത തള്ളാൻ കാരണമായി. നയനയ്ക്ക് ഒട്ടേറെ മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

2019 ഫെബ്രുവരി 23ന് രാത്രിയാണ് നയന സൂര്യനെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമേഹ രോഗിയായിരുന്ന നയന ഷുഗര്‍ താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് അന്ന് പോലീസ് പറഞ്ഞത്. എന്നാൽ മരണം സംബന്ധിച്ച പോലീസ് ഭാഷ്യം തള്ളി നയനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ ശശികല രംഗത്തെത്തിയിരുന്നു. കൊലപാതക സാധ്യതയടക്കം താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയാണ് മൊഴി തയ്യാറാക്കിയതെന്നാണ് ഡോ. കെ ശശികല വ്യക്തമാക്കിയത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍