KERALA

സോളാർ പീഡനകേസ്; അടൂർ പ്രകാശിനെതിരെ തെളിവില്ല, ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ

അടൂർ പ്രകാശിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് സിബിഐ റിപ്പോർട്ട്

ദ ഫോർത്ത് - തിരുവനന്തപുരം

സോളാർ പീഡന കേസിൽ മുന്‍ മന്ത്രിയും എംപിയുമായ അടൂർ പ്രകാശിന് കുറ്റവിമുക്തനാക്കി സിബിഐ. പരാതിയിൽ കഴമ്പില്ലെന്നും ആരോപണം ശരിവയ്ക്കുന്നതിന് ശാസ്ത്രീയമായ തെളിവുകളോ സാക്ഷികളോ ഇല്ലെന്നും കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബെംഗളൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂർ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു.

പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് സിബിഐ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ തെളിവുകളില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സിബിഐ കണ്ടെത്തി. ബംഗ്ലൂരിൽ അടൂർ പ്രകാശ് ഹോട്ടൽ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രമാടം സ്റ്റേഡിയത്തിലെ പീഡന പരാതിക്ക് തെളിവില്ലെന്നും സിബിഐ കോടതിയിൽ വ്യകത്മാക്കി.

അതേസമയം, സോളാര്‍ പീഡനക്കേസിലെ സിബിഐ നിലപാടില്‍ ഏറെ സന്തോഷമുണ്ടെന്ന് അടൂര്‍ പ്രകാശ് എംപി പ്രതികരിച്ചു. ഏറേ മാനസിക പ്രയാസം ഏറെ ഉണ്ടാക്കിയ സാഹചര്യങ്ങളാണ് നേരിട്ടത്. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്ന് ഉറപ്പുണ്ടായിരുന്നു. തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ അന്വേഷണത്തില്‍ സത്യയും നീതിയും പുലര്‍ന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോളാര്‍ പീഡന കേസിൽ ഈഡൻ എംപിക്കും പ്രതിചേര്‍ക്കപ്പെട്ട ഹൈബി ഈഡന്‍ എംപിക്കും സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി. പരാതിക്കാരിയെ കൂട്ടി എംഎൽഎ ഹോസ്റ്റലിലെ നിളാ ബ്ലോക്കിൽ 32-ാം മുറിയിൽ സിബിഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകാനാകും വിധം തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലൊന്നും പരാതിക്കാരിക്ക് നൽകാനായില്ലെന്നുമാണ് സിബിഐ റിപ്പോര്‍ട്ടിൽ പറയുന്നത്.

സോളാർ പദ്ധതിയുടെ ഭാഗമായ വനിതാ സംരംഭകയെ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും മറ്റിടങ്ങളിലും വച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എപി അനിൽ കുമാർ, ഹൈബി ഈഡൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലകുട്ടി എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

സ്ത്രീപീഡനം, സാമ്പത്തിക ചൂഷണം എന്നീ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് ആണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ